എല്ലാ രംഗങ്ങളിലും മമ്മൂട്ടി എന്നെ ഒരുപാട് സഹായിച്ചു: പരോള്‍ സിനിമയിലെ വിശേഷങ്ങളുമായി ഇനിയ

ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ റോളിലെത്തുന്നത് ഇനിയയാണ്.
എല്ലാ രംഗങ്ങളിലും മമ്മൂട്ടി എന്നെ ഒരുപാട് സഹായിച്ചു: പരോള്‍ സിനിമയിലെ വിശേഷങ്ങളുമായി ഇനിയ
Updated on
1 min read

മ്മൂട്ടിയുടെ പരോള്‍ എന്ന ചിത്രം റിലീസിനായി തയാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ വന്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ റോളിലെത്തുന്നത് ഇനിയയാണ്. ആകാശ്മിഠായ്‌യിക്ക് ശേഷം വീണ്ടും മലയാളം സ്‌ക്രീനിലെത്തുമ്പോള്‍ അത് മമ്മൂട്ടിയുടെ കൂടെയായതിന്റെ ത്രില്ലിലാണ് താരം.

ചിത്രത്തില്‍ 'ആനി' എന്നാണ് ഇനിയയുടെ കഥാപാത്രത്തിന്റെ പേര്. 'ഒരുപാട് അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ആനി. ഒരു കുടുംബചിത്രമായ പരോളില്‍ നായകനെച്ചുറ്റിപ്പറ്റിയുള്ള നാടന്‍ വീട്ടമ്മയുടെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഇതില്‍ എന്റേത് ഏറെ പ്രാധാന്യമുള്ള ഒരു വേഷമാണ്. ഞാനിതുവരെ ചെയ്ത മലയാളം ചിത്രങ്ങളില്‍ വെച്ച് മികച്ചത് എന്നുവേണമെങ്കില്‍ പറയാം'- ഇനിയ പറഞ്ഞു.

ഈ ചിത്രത്തിന് വേണ്ടി ഇനിയ ഒരുപാട് തയാറെടുപ്പുകള്‍ നടത്തിയിരുന്നു. 'എന്റെ യഥാര്‍ത്ഥ പ്രായത്തിനേക്കാള്‍ ഒരുപാട് പ്രായമുള്ള കഥാപാത്രത്തെയാണ് ഞാന്‍ പരോളില്‍ അവതരിപ്പിക്കുന്നത്. ധാരാളം ശാരീരിക മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നു'- ഇനിയ വ്യക്തമാക്കി. അതോടൊപ്പം മമ്മൂട്ടിയുടെ കൂടെ ജോലി ചെയ്തതിന്റെ മികച്ച അനുഭവം പങ്കുവയ്ക്കാനും ഇനിയ മറന്നില്ല. 'അദ്ദേഹം തീര്‍ച്ചയായും ഒരു മികച്ച നടനാണ്, ഓരോ ഷോട്ടിലും അത് വ്യക്തമാണ്'- ഇനിയ പറഞ്ഞു.

'ഒരു നടന്‍ എന്ന നിലയ്ക്ക് അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചു. അദ്ദേഹത്തിന്റെ പിന്തുണയോട് കൂടിയാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഓരോ ഷോട്ടിലും എങ്ങനെ റിയാക്റ്റ് ചെയ്യണമെന്ന് വരെ പറഞ്ഞുതന്നു'- ഇനിയ പറഞ്ഞു. നേരത്തെ പുത്തന്‍പണത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നുവെങ്കിലും ഇവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ലന്നും താരം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com