'എല്ലാവരേക്കാളും മുകളിലാണെന്ന ഭാവമാണ് അവര്‍ക്ക്'; സായി പല്ലവിയെ രൂക്ഷമായി വിമര്‍ശിച്ച് തെലുങ്ക് താരം

'സെറ്റില്‍ തികച്ചും അനാവശ്യമായ കാര്യങ്ങള്‍ക്കാണ് സായ് ബഹളം വയ്ക്കുന്നത്'
'എല്ലാവരേക്കാളും മുകളിലാണെന്ന ഭാവമാണ് അവര്‍ക്ക്'; സായി പല്ലവിയെ രൂക്ഷമായി വിമര്‍ശിച്ച് തെലുങ്ക് താരം
Updated on
1 min read

പ്രേമം സിനിമയിലെ മലര്‍ മിസ്സിനെ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. മലര്‍ മിസിന്റെ പോലെ അത്ര കൂളല്ല ഈ കഥാപാത്രം ചെയ്ത സായി പല്ലവി. പ്രശസ്തയായതോടെ സായിയുടെ തലക്കനം കൂടിയെന്ന്  നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തില്‍ സായിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് നടന്‍ നാഗശൗര്യ. 

എല്ലാവരേക്കാളും മുകളിലാണ് താന്‍ എന്ന ഭാവമാണ് സായിക്കെന്ന് പുതിയ ചിത്രമായ കാരുവിലെ നായകന്‍ പറഞ്ഞു. സിനിമ രംഗത്തെ മുതിര്‍ന്ന നടന്മാരോടു പോലും നടിയ്ക്ക് യാതൊരു ബഹുമാനവുമില്ല. എല്ലാവരെക്കാളും മുകളിലാണ് താനെന്ന ഭാവമാണ് അവര്‍ക്ക്, സെറ്റില്‍ തികച്ചും അനാവശ്യമായ കാര്യങ്ങള്‍ക്കാണ് സായ് ബഹളം വയ്ക്കുന്നത്. അത് എല്ലാവരുടെയും ആത്മവിശ്വാസം ഇടിച്ചുകളയും. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നാഗശൗര്യ പറഞ്ഞു. 

സായി പല്ലവി പ്രധാന വേഷത്തില്‍ എത്തിയ ഫിദ മികച്ച വിജയമായിരുന്നു എന്നത് സത്യമാണെന്നും പക്ഷേ അത് അവരുടെ കഴിവുകൊണ്ട് മാത്രം അല്ലെന്നും നടന്‍ വ്യക്തമാക്കി. അവരുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്നും നാഗശൗര്യ കൂട്ടിച്ചേര്‍ത്തു. 

ഇതിനു മുന്‍പു ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തെന്നിന്ത്യന്‍ നായകന്‍ നാനിയോട് സായി മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് അദ്ദേഹം സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com