'എല്ലൊക്കെ പൊന്തിയല്ലോ മോനേ, ഒന്നും കഴിക്കാറില്ലേ'; ടൈ​ഗറിന്റെ മസിൽ ബോഡി കണ്ട് അനുപം ഖേർ; വൈറൽ

ആരാധകരുടെ മനസു കീഴടക്കുന്നത് ടൈ​ഗറിന്റെ ചിത്രത്തിന് താഴെ വന്ന നടൻ അനുപം ഖേറിന്റെ കമന്റ് ആണ്
'എല്ലൊക്കെ പൊന്തിയല്ലോ മോനേ, ഒന്നും കഴിക്കാറില്ലേ'; ടൈ​ഗറിന്റെ മസിൽ ബോഡി കണ്ട് അനുപം ഖേർ; വൈറൽ
Updated on
1 min read

രീര സൗന്ദര്യത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നവരാണ് ബോളിവുഡ് നടന്മാർ. കൂട്ടത്തിൽ ആക്ഷൻ ഹീറോ ആയി തിളങ്ങുന്ന ടൈ​ഗർ ഫറോഫിന് മസിൽ ബോഡി ആരാധകരെ അമ്പരപ്പിക്കാറുണ്ട്. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരത്തിന്റെ മസിൽ ബോഡി ഹിറ്റാണ്. മസിൽ പെരുപ്പിച്ച് നിൽക്കുന്ന നിരവധി ഷർട്ട്ലെസ് ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. എന്നാൽ ഇപ്പോൾ ആരാധകരുടെ മനസു കീഴടക്കുന്നത് ടൈ​ഗറിന്റെ ചിത്രത്തിന് താഴെ വന്ന നടൻ അനുപം ഖേറിന്റെ കമന്റ് ആണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiger Shroff (@tigerjackieshroff) on

മസിൽ കാണിച്ചു നിൽക്കുന്ന ടൈ​ഗറിനോട് ഒന്നും കഴിക്കാറില്ലേ മോനെ എന്നായിരുന്നു അനുപം ഖേറിന്റെ ചോദ്യം. സിക്സ് പായ്ക്ക് ലുക്കിലുള്ള തന്റെ പഴയൊരു ചിത്രമാണ് ടൈഗർ കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിനായിരുന്നു അനുപം ഖേറിന്റെ ട്രോൾ എത്തിയത്. ‘എന്താ മോനേ ഒന്നും കഴിക്കുന്നില്ലേ, എല്ലൊക്കെ തള്ളിനിൽക്കുന്നല്ലോ’ ചിരിക്കുന്ന ഇമോജിക്കൊപ്പം താരം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് കമന്റ്. അയ്യായിരത്തോളം പേരാണ് കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com