തനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശബ്ദത്തിലെ മികവ് കൊണ്ടും പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നടനാണ് എൻഎഫ് വർഗീസ്. അദ്ദേഹത്തിന്റെ ഓർമക്കായി മകൾ സോഫിയ വർഗീസ് ചിത്രമൊരുക്കുന്നു. അദ്ദേഹത്തിന്റെ സ്മരണ ദിനത്തിൽ നടൻ മോഹൻലാൽ മകൾ സോഫിയ വർഗീസ് ഒരുക്കുന്ന പ്യാലി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവച്ചത്.
മിമിക്രിയിലൂടെ കലാ രംഗത്തെത്തിയ എൻഎഫ് വർഗീസ് ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. 2002 ൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിക്കുന്നത്.
മോഹൻലാലിന്റെ കുറിപ്പ്
ഇന്ന് എൻ എഫ് വർഗ്ഗീസ്സിൻ്റെ ഓർമ്മദിനം. ആ സ്മരണയ്‌ക്കൊപ്പം അദ്ദേഹത്തിൻ്റെ ഓർമ്മക്കായി മകൾ സോഫിയ വർഗ്ഗീസ് നിർമ്മിക്കുന്ന പ്യാലി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സന്തോഷത്തോടെ നിങ്ങൾക്ക് സമർപ്പിക്കുന്നു.
Best wishes to Pyali, NF Varghese Pictures, Sofia, and new couple duo directors Babita & Rinn.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates