

മലയാള സിനിമയില്‍ നമ്മള്‍ പല മരണങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ തുടക്കം മുതല്‍ അവസാനം വരെ ഒരു മരണവീട്ടില്‍ പോയി ഇരിക്കുന്ന അനുഭൂതിയായിരുന്നു ഈമയൗ എന്ന സിനിമാ അനുഭവം. ഇതില്‍ മരിച്ച് കിടക്കുന്ന കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..!! ഒരു ചിത്രലുടനീളം ശവമായിരിക്കുന്നത് അത്ര എളുപ്പമല്ല എന്നാണ് അതിലഭിനയിച്ച കൈനകരി തങ്കരാജ് പറയുന്നത്.
ഈമയൗവില്‍ ഏറെ ശ്രദ്ധനേടിയ വേഷമായ വാവച്ചന്‍ മേസ്തിരിയുടെ റോളാണ് തങ്കരാജ് ചെയ്തത്. അദ്ദേഹം 30 വര്‍ഷത്തോളം നാടകത്തിലും 35 ഓളം സിനിമകളിലും അഭിനയിച്ചെങ്കിലും അതിലേറ്റവും ശ്രദ്ധേയമായ വേഷമാണ് ഈമയൗവിലേത്. പത്തുദിവസം തുടര്‍ച്ചയായി ചിത്രത്തിലെ വേഷത്തിനു വേണ്ടി ശവപ്പെട്ടില്‍ കിടക്കേണ്ടി വന്ന തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഈ നടന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് തങ്കരാജ് മനസ് തുറന്നത്.
'മൃതദേഹമായി കിടക്കുമ്പോള്‍ ശ്വാസക്രമീകരണം, ചലനം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സംവിധായകന്‍ 'കട്ട്' പറയുന്ന ഇടവേളകള്‍ അതിനുവേണ്ടിയുള്ള പരിശീലനത്തിനാണ് ഉപയോഗിച്ചത്. ശവപ്പെട്ടിയുടെ അടിഭാഗം ഇളകി മൃതദേഹം താഴേയ്ക്കു വീഴുന്ന രംഗത്തില്‍ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു ചലനം പോലും കടന്നുവരാതിരിക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു'-തങ്കരാജ് വെളിപ്പെടുത്തി.
കയര്‍ബോര്‍ഡിലെയും കെഎസ്ആര്‍ടിസിയിലെയും ജോലി ഉപേക്ഷിച്ചാണ് തങ്കരാജ് നാടകരംഗത്തേക്ക് കടന്നുവന്നത്. 1000 വേദികളിലോളം പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. 'ആനപ്പാച്ചന്‍' എന്ന പ്രേംനസീര്‍ ചിത്രത്തിലായിരുന്നു ഇദ്ദേഹം ആദ്യമായി അഭിയിച്ചത്. 'അച്ചാരം അമ്മിണി ഓശാരം ഓമന', 'ഇതാ ഒരു മനുഷ്യന്‍' തുടങ്ങിയ ഏതാനും ചിത്രങ്ങള്‍ അഭിനയിച്ച ശേഷം കെപിഎസിയുടെ നാടക ട്രൂപ്പില്‍ ചേരുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അണ്ണന്‍ തമ്പിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള രണ്ടാം വരവ്.
'ആമേനി'ല്‍ കലാഭവന്‍ മണിയുടെ അനിയനായും അഭിനയിച്ചു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ് കൈനകരി തങ്കരാജ്.
18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പിഎഫ് മാത്യൂസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates