ഏറ്റവും മോശം സിനിമയായി 'സഡക് 2'; ഐഎംഡിബി റേറ്റിങ് ഒന്ന്; അസഹനീയമെന്ന് പ്രേക്ഷകര്‍

10,000 ല്‍ അധികം പേരുടെ വോട്ടിലാണ് ഐഎംഡിബിയിലെ ഏറ്റവും മോശം റേറ്റിങ് ലഭിച്ച ചിത്രമായി സഡക് 2 മാറിയത്
ഏറ്റവും മോശം സിനിമയായി 'സഡക് 2'; ഐഎംഡിബി റേറ്റിങ് ഒന്ന്; അസഹനീയമെന്ന് പ്രേക്ഷകര്‍
Updated on
1 min read

ലിയ ഭട്ടിനെ നായികയാക്കി മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് 2 ഏറ്റവും മോശം സിനിമയുടെ പട്ടികയില്‍. ഐഎംഡിബിയില്‍ 1.1 ആണ് ചിത്രത്തിന്റെ റേറ്റിങ്. 10,000 ല്‍ അധികം പേരുടെ വോട്ടിലാണ് ഐഎംഡിബിയിലെ ഏറ്റവും മോശം റേറ്റിങ് ലഭിച്ച ചിത്രമായി സഡക് 2 മാറിയത്. 

കൂടാതെ ചിത്രത്തെ വിമര്‍ശിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അസഹനീയമെന്നാണ് ട്രേഡ് അനലിസ്റ്റും ഹിന്ദി സിനിമ നിരൂപകനുമായ തരണ്‍ ആദര്‍ശ് ചിത്രത്തെ വിലയിരുത്തിയത്. സൂപ്പര്‍ഹിറ്റായി മാറിയ ആദ്യ ഭാഗം സഡകുമായി താരതമ്യം ചെയ്യാനെ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. തിരക്കഥയും സംഗീതവുമെല്ലാം വളരെ മോശമാണെന്നും അദ്ദേഹം വിലയിരുത്തി. കൂടാതെ നിരവധി സിനിമപ്രേക്ഷകരും മോശം അഭിപ്രായം രേഖപ്പെടുത്തി. 

ആലിയയ്‌ക്കൊപ്പം സഞ്ജയ് ദത്തും ആദിത്യ റായ് കപൂറും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഓഗസ്റ്റ് 28ന് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. റൊമാന്റിക് ത്രില്ലര്‍ സിനിമയായി ഒരുക്കിയ സഡക് 2 മഹേഷ് ഭട്ട് ഇരുപതു വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണ്. 29 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. സഞ്ജയ് ദത്തും പൂജാഭട്ടും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. 

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടും ആലിയ ഭട്ടും വിവാദമായതും ചിത്രത്തിന്റെ റേറ്റിങ് കുറയാന്‍ കാരണമായിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയിലറിന് നേരെയും രൂക്ഷ ആക്രമമുണ്ടായി. യൂട്യൂബിലെ അറ്റവും ഡിസ്ലൈക്ക് ലഭിച്ച ട്രെയിലറായാണ് അത് മാറിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com