ഏഴാം വിവാഹവാര്‍ഷികം ആഘോഷമാക്കി താരദമ്പതികള്‍; സെയ്ഫിനും കരീനക്കുമൊപ്പം തൈമൂറും

കരീനയുടെ സഹോദരി കരിഷ്മ കപൂറും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഏഴാം വിവാഹവാര്‍ഷികം ആഘോഷമാക്കി താരദമ്പതികള്‍; സെയ്ഫിനും കരീനക്കുമൊപ്പം തൈമൂറും
Updated on
2 min read

ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ഏഴാം വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. മകനൊപ്പം കേക്ക് മുറിച്ചാണ് താരദമ്പതികള്‍ ചടങ്ങ് ആഘോഷമാക്കിയത്. പട്ടോഡി കുടുംബത്തില്‍ നടന്ന ആഘോഷരാവില്‍ താരങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു.

കരീനയുടെ സഹോദരി കരിഷ്മ കപൂറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. 38ാം വയസിലും സീറോ സൈസില്‍ തുടരുന്ന കരീനയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യുന്നുണ്ട്. സ്ലീവ്‌ലെസ് ടോപ്പും ജീന്‍സുമായിരുന്നു കരീനയുടെ വേഷം. 

കരീഷ്മ കപൂര്‍, മകളായ സമീറ കപൂര്‍, കരീനയുടെയും കരീഷ്മയുടെയും അമ്മ ബബിത, സെയ്ഫിന്റെ സഹോദരിയും അഭിനേത്രിയുമായ സോഹ അലിഖാന്‍, ഭര്‍ത്താവ് കുനാല്‍ കേമു എന്നിവരും എത്തിയിരുന്നു.

2012 ഒക്ടോബര്‍ 16 നായിരുന്നു ബോളിവുഡ് കാത്തുകാത്തിരുന്ന ആ വിവാഹം. ആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിനു ശേഷമായിരുന്നു കരീനയുമായുള്ള സെയ്ഫിന്റെ വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com