ഐസിയുവിലെ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ പുറത്ത്, വിഡിയോ പ്രചരിപ്പിച്ചതിനെതിരെ താരങ്ങൾ; രോഷം 

ആശുപത്രി ജീവനക്കാർ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നത്
ഐസിയുവിലെ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ പുറത്ത്, വിഡിയോ പ്രചരിപ്പിച്ചതിനെതിരെ താരങ്ങൾ; രോഷം 
Updated on
1 min read

ന്തരിച്ച നടൻ ഋഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയു ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ താരങ്ങൾ രം​ഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ വിഡിയോയും ചിത്രങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെത്തു‌ടർന്നാണ് താരങ്ങൾ എതിർപ്പുമായി രം​ഗത്തെത്തിയത്. 

ആശുപത്രി ജീവനക്കാർ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഋഷി കപൂറിന്റെ സ്വകാര്യതക്ക് എതിരെയുള്ള കനത്ത ലംഘനമാണിതെന്ന് താരങ്ങൾ ആരോപിച്ചു. ഐസിയുവില്‍ ഫോണ്‍ ഉപയോഗിച്ചതിനും ആശുപത്രി ജീവനക്കാര്‍ക്ക് എതിരെയും അര്‍ജുന്‍ കപൂര്‍ അടക്കമുള്ള താരങ്ങൾ രം​ഗത്തെത്തിയിട്ടുണ്ട്. 

എന്ത് സംഭവവും ആദ്യം എത്തിക്കുന്ന ചിലരുടെ ഭ്രാന്തമായ ചിന്തകളാണ് ഇത്തരം പ്രവർത്തികള്‍ക്കു പിന്നിലെന്നും അർജുൻ കപൂർ പറഞ്ഞു. വിഡിയോ ലഭിച്ചാല്‍ അത് ഫോര്‍വേഡ് ചെയ്യരുതെന്നാണ് താരങ്ങളുടെ അഭ്യർത്ഥന. 

മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com