ഒടിയന്‍ ട്രെയ്‌ലര്‍ ചോര്‍ന്നു; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിക്കൊപ്പം തീയെറ്ററില്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്
ഒടിയന്‍ ട്രെയ്‌ലര്‍ ചോര്‍ന്നു; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Updated on: 
1 min read

മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. നാളെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകരെ പ്രതിസന്ധിയിലായിക്കൊണ്ട് ഒടിയന്റെ ട്രെയ്‌ലര്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരിക്കുകയാണ്. നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിക്കൊപ്പം തീയെറ്ററില്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഇതിന് ഒരു ദിവസം ശേഷിക്കെയാണ് ഇന്റര്‍നെറ്റിലൂടെ ട്രെയ്‌ലര്‍ ലീക്കായത്. 

വ്യത്യസ്ത ലുക്കുകളില്‍ എത്തുന്ന മോഹന്‍ലാലിനേയാണ് ട്രെയ്‌ലറില്‍ കാണുന്നത്. ഒടിയന്റെ സൂപ്പര്‍ ആക്ഷനും ഡയലോഗും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളായ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരേയും ട്രെയ്‌ലറില്‍ കാണാം. ഔദ്യോഗികമായി പുറത്തിറങ്ങിയതല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്രെയ്‌ലര്‍. 

വി.എ ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com