ഒടിയന് മുന്നിൽ ഇനിയെല്ലാം പഴങ്കഥ; ലാലേട്ടൻ രജനിയേയും ഷാരൂഖിനേയും കടത്തിവെട്ടി

രാജ്യത്ത് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയൻ ഒന്നാമതെത്തിയത്
ഒടിയന് മുന്നിൽ ഇനിയെല്ലാം പഴങ്കഥ; ലാലേട്ടൻ രജനിയേയും ഷാരൂഖിനേയും കടത്തിവെട്ടി
Updated on: 
1 min read

മോഹൻലാൽ ആരാധകർ ആവേശപൂർവവും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഒടിയൻ പുറത്തിറങ്ങും മുൻപ് തന്നെ പ്രതീക്ഷകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയൻ ഒന്നാമതെത്തിയത്. ശങ്കർ– രജനി ബ്രഹ്മാണ്ഡ ചിത്രം 2.0യെയും ഷാരൂഖ് ചിത്രം സീറോയെയും പിന്നിലാക്കിയാണ് ഒടിയൻ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. 

പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ പട്ടികയിലാണ് ഒടിയൻ തലപ്പത്തെത്തിയത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഒടിയൻ നാലാം സ്ഥാനത്തായിരുന്നു. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.

ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിങിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്. 

ഫാന്റസി ത്രില്ലറായി എത്തുന്ന ഒടിയനില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. നരേന്‍, നന്ദു പൊതുവാള്‍, സിദ്ദിഖ്, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്‌ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയന് വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ 14ന് തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER