ഒടിയന് സിനിമയിലെ വില്ലന്‍ വേഷമായ ഒടിയന് വേണ്ടി ഡബ്ബ് ചെയ്തത് തിലകന്റെ മകനും നടനുമായ ഷമ്മി തിലകനാണ്. തിലകനോട് അമ്മ എന്ന സംഘടന കാണിച്ച അനീതിയുടെ ഫലമായി ഷമ്മി ചലച്ചിത്രലോകത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നിട്ടും ഒടിയന്‍ എന്ന സിനിമയോട് സഹകരിക്കാന്‍ പ്രത്യേകിച്ച് ഒരു കാരണമുണ്ടെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.
തിലകനോട് സംഘടന കാണിച്ച അനീതിക്ക് പരിഹാരം നല്‍കാമെന്ന മോഹന്‍ലാലിന്റെ ഉറപ്പിന്മേലാണ് ഒടിയനില്‍ പ്രകാശ് രാജിനു വേണ്ടി ഷമ്മി ഡബ്ബ് ചെയ്ത്. അവസരങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് ഒരുമാസത്തോളമാണ് ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ സ്റ്റുഡിയോയിലിരുന്നത്. തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം മോഹന്‍ലാലിന്റെ കയ്യിലാണെന്നും ഫേസ്ബുക്കില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവെ ഷമ്മി തിലകന്‍ പറഞ്ഞു.
സംഘടനയുമായുള്ള പ്രശ്‌നം അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയെത്തണമെന്ന് ഒരു ആരാധകന്‍ ഷമ്മിയോട് പറഞ്ഞു. അതിനുള്ള മറുപടിയായിരുന്നു ഇത്. 'വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്‌നങ്ങള്‍ യാതൊന്നും തന്നെ ഇല്ല. പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം'- ഷമ്മി വ്യക്തമാക്കി.
'ഇതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18ലെ മീറ്റിങ്ങില്‍ ലാലേട്ടന്‍ എനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്റെ 'ഒടിയന്‍' സിനിമയില്‍ പ്രതിനായകന് ശബ്ദം നല്‍കുകയും (ക്ലൈമാക്‌സ് ഒഴികെ), മറ്റു കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടാന്ന് വെച്ച് ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ആ സ്റ്റുഡിയോയില്‍ പ്രതിഫലേച്ഛ ഇല്ലാതെ ഞാന്‍ കുത്തിയിരുന്നത് എനിക്ക് ലാലേട്ടന്‍ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.
എന്റെ ഭാഗം കഴിഞ്ഞു..! ഇനി ലാലേട്ടന്റെ കയ്യിലാണ്...! അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം''-ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ എഴുതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates