ഒടുവില്‍ സേതുലക്ഷ്മിയുടെ പ്രാര്‍ത്ഥന ഫലം കണ്ടു: മകന് വൃക്ക നല്‍കാന്‍ ആളെത്തി, ഇനി വേണ്ടത് പണവും പ്രാര്‍ത്ഥനയും

നേരത്തെ നടി പൊന്നമ്മ ബാബു തന്റെ ഒരു വൃക്ക കിഷോറിന് നല്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു.
ഒടുവില്‍ സേതുലക്ഷ്മിയുടെ പ്രാര്‍ത്ഥന ഫലം കണ്ടു: മകന് വൃക്ക നല്‍കാന്‍ ആളെത്തി, ഇനി വേണ്ടത് പണവും പ്രാര്‍ത്ഥനയും
Updated on
1 min read

ടുവില്‍ നടി സേതുലക്ഷ്മിയുടെ സങ്കടങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും പരിഹാരമായി. മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധനായി വയനാട്ടില്‍ നിന്ന് ഒരു യുവാവ് എത്തി. വയനാട് സ്വദേശിയായ ഇരുപത്തിനാലുകാരനാണ് കിഷോറിന് വൃക്ക നല്കാന്‍ സന്നദ്ധനായി മുന്നോട്ട് വന്നത്. 

ഈ യുവാവിന്റെ വൃക്ക കിഷോറിന് ചേരുന്നതാണോ എന്നറിയാനുള്ള പരിശോധനകള്‍ എറണാകുളം അമൃത ആശുപത്രിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. പരിശോധനാ ഫലം പുറത്ത് വന്ന് അത് കിഷോറിന് ചേരുന്നതാണെങ്കില്‍ ശാസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമെന്ന് സേതുലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് കിഷോറിനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ വച്ചായിരിക്കും ശസ്ത്രക്രിയ നടക്കുക. 

നേരത്തെ നടി പൊന്നമ്മ ബാബു തന്റെ ഒരു വൃക്ക കിഷോറിന് നല്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍, ഷുഗറും കൊളസ്‌ട്രോളും അധികമായതിനാല്‍ പൊന്നമ്മ ബാബുവിന് കിഷോറിന് വൃക്ക നല്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

ഇരു വൃക്കകളും തകരാറിലായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ച് നടി സേതുലക്ഷ്മി നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി വൃക്കരോഗം മൂലം കഷ്ടപ്പെടുകയാണ് സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഇല്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. 

അസുഖം കാരണം ജോലിക്ക് പോകാന്‍ കഴിയാത്ത മകന്റെയും ഭാര്യയുടെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെയും കാര്യങ്ങളും വീട്ടുച്ചെലവുകളും  ചികിത്സയും മുന്നോട്ട് കൊണ്ട് പോകാനാകാതെ വന്നതോടെയാണ് സേതുലക്ഷ്മി സഹായമഭ്യര്‍ഥിച്ച് രംഗത്ത് വന്നത്. സേതുലക്ഷ്മിയുടെ അവസ്ഥയറിഞ്ഞ് നിരവധി പേരാണ് സഹായഹസ്തം നീട്ടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com