ഒതുക്കിതീർക്കാനുള്ള ശ്രമം പൊളിഞ്ഞു ; പരാതിയിൽ ഉറച്ച് നടി ; പീഡനപരാതിയിൽ നിർമാതാവ് കുടുക്കിൽ

പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​വി​നെ ഉ​ൾ​പ്പെ​ടെ ചോ​ദ്യം ചെ​യ്യാനാണ് പൊലീസ് നീക്കം
ഒതുക്കിതീർക്കാനുള്ള ശ്രമം പൊളിഞ്ഞു ; പരാതിയിൽ ഉറച്ച് നടി ; പീഡനപരാതിയിൽ നിർമാതാവ് കുടുക്കിൽ
Updated on
1 min read

കൊ​ച്ചി: സിനിമയിൽ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ  പ്രമുഖ സിനിമാ നിർമാതാവ് കുടുങ്ങുന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ഉ​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് അറിയിച്ചു. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​വി​നെ ഉ​ൾ​പ്പെ​ടെ ചോ​ദ്യം ചെ​യ്യാനാണ് പൊലീസ് നീക്കം. 

പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ നി​ർ​മാ​താ​വി​ൽ​ നി​ന്ന് വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ 25-കാ​രി​യാ​ണ്, നിരവധി മലയാള സിനിമകൾ നിർമിച്ചിട്ടുള്ള നിർമാതാവിനെതിരെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 

2017 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ലെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ​വെ​ന്നും കൊച്ചി നോ​ർ​ത്ത് പൊ​ലീ​സ് അ​റി​യി​ച്ചു.

പരാതി ഒതുക്കിതീർക്കാൻ അണിയറയിൽ ശക്തമായ നീക്കങ്ങളാണ് നടന്നത്. എന്നാൽ യുവതി പരാതിയിൽ ഉറച്ചുനിന്നതോടെയാണ്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകാൻ പൊലീസിനെ നിർബന്ധിതമാക്കിയത്. ഇതോടെ അനുനയ നീക്കം പൊളിയുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya, Karuppu
Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com