'ഒന്നു നിര്‍ത്തൂ' ; ഒടുവില്‍ ഫോട്ടോഗ്രാഫര്‍മാരോട് കലിച്ച് ആരാധ്യ ; വീഡിയോ വൈറല്‍

ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും ആരാധ്യയും നിറഞ്ഞുനില്‍ക്കുന്നുണ്ട്
'ഒന്നു നിര്‍ത്തൂ' ; ഒടുവില്‍ ഫോട്ടോഗ്രാഫര്‍മാരോട് കലിച്ച് ആരാധ്യ ; വീഡിയോ വൈറല്‍
Updated on
1 min read

മുംബൈ : ഐശ്വര്യ റായിയെ പോലെ മകള്‍ ആരാധ്യയും ഏറെ ആരാധകരുള്ള താരമാണ്.  മകള്‍ ആരാധ്യയുടെ ചിത്രങ്ങള്‍ ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യാറുമുണ്ട്. ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും ആരാധ്യയും നിറഞ്ഞുനില്‍ക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തില്‍ അഭിഷേകും ഐശ്വര്യയും ആരാധ്യയും പങ്കെടുത്തിരുന്നു. സൂപ്പര്‍താരങ്ങളെ കണ്ട ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചാകര ലഭിച്ച സന്തോഷം. നിര്‍ത്താതെ ഫോട്ടോയെടുപ്പ്. 

ഒടുവില്‍ സഹികെട്ട് ആരാധ്യ ഫോട്ടോഗ്രാഫര്‍മാരോട് പ്രതികരിക്കുകയും ചെയ്തു. നിര്‍ത്താതെ ചിത്രം എടുത്തവരോട് ' ഒന്ന് നിര്‍ത്തു' എന്നാണ് ആരാധ്യ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. മകളുടെ സംഭാഷണം കേട്ട് ചിരിക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com