ഒമർ‍ ലുലുവിന് സർപ്രൈസ് സമ്മാനവുമായി 'പവർ സ്റ്റാ‍ർ' നിർമാതാവ് ; വിഡിയ‌ോ 

മഹീന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിൻറെ പുതുപുത്തൻ മോഡൽ സമ്മാനിച്ചാണ് നിർമ്മാതാവ് സംവിധായകനെ അമ്പരിപ്പിച്ചിരിക്കുന്നത്
ഒമർ‍ ലുലുവിന് സർപ്രൈസ് സമ്മാനവുമായി 'പവർ സ്റ്റാ‍ർ' നിർമാതാവ് ; വിഡിയ‌ോ 
Updated on: 
1 min read

ബാബു ആൻറണി നായകനായെത്തുന്ന 'പവർ സ്റ്റാ‍ർ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ ഒമർ‍ ലുലു. ഇപ്പോഴിതാ ഇതേ ചിത്രത്തിന്റെ നിർമാതാവ് ഒമർ ലുലുവിന് ഒരു സർപ്രൈസ് നൽകി ഞെട്ടിച്ചിരിക്കുകയാണ്. മഹീന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിൻറെ പുതുപുത്തൻ മോഡൽ സമ്മാനിച്ചാണ് നിർമ്മാതാവ് സംവിധായകനെ അമ്പരിപ്പിച്ചിരിക്കുന്നത്. ഥാർ ഓടിച്ചുവരുന്ന വീഡിയോ ഒമർ ലുലു തൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുമുണ്ട്.

മലയാള സിനിമയിലെ പ്രിയപ്പെട്ട വില്ലൻമാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയാണ് 'പവർ സ്റ്റാ‍ർ'.  ബാബുരാജ്, അബു സലിം, റിയാസ് ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാൻഡിലോറും എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER