'ഒരിക്കൽകൂടി എന്റെ ഹൃദയം തകർന്നു, അവൻ ഞങ്ങളുടെ സൂപ്പർസ്റ്റാർ'; സുശാന്തിന്റെ അവസാന ചിത്രം കണ്ട് രാജ്കുമാർ റാവു

ഒരിക്കല്‍കൂടി തന്റെ ഹൃദയം തകര്‍ന്നു എന്നായിരുന്നു ചിത്രം കണ്ട് താരത്തിന്റെ പ്രതികരണം
'ഒരിക്കൽകൂടി എന്റെ ഹൃദയം തകർന്നു, അവൻ ഞങ്ങളുടെ സൂപ്പർസ്റ്റാർ'; സുശാന്തിന്റെ അവസാന ചിത്രം കണ്ട് രാജ്കുമാർ റാവു
Updated on: 
1 min read

ബോളിവുഡ് യുവതാരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ആരാധകും സുഹൃത്തുക്കളും ഇതുവരെ വിട്ടുപോന്നിട്ടില്ല. അതിനിടെയാണ് താരം അവസാനമായി അഭിനയിച്ച ദിൽ ബേചാരാ റിലീസ് ചെയ്തത്. സിനിമ കണ്ട് കണ്ണീർ പൊഴിക്കുന്നവർ നിരവധിയാണ്. ഇപ്പോൾ സുശാന്തിന്റെ സുഹൃത്തും നടനുമായി രാജ്കുമാർ റാവു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഒരിക്കല്‍കൂടി തന്റെ ഹൃദയം തകര്‍ന്നു എന്നായിരുന്നു ചിത്രം കണ്ട് താരത്തിന്റെ പ്രതികരണം. അവൻ ഞങ്ങളുടെ സൂപ്പർസ്റ്റാറാണെന്നും രാജ്കുമാർ കുറിച്ചു. ''ഒരിക്കല്‍കൂടി എന്റെ ഹൃദയം തകര്‍ന്നു. അത് വളരെ മനോഹരമാണ്. ഹൃദയ സ്പര്‍ശിയായ സിനിമ. സുശാന്തിന്റെ ഗംഭീരമായ പ്രകടനം. എനര്‍ജിയും പുഞ്ചിരിയും, ഞങ്ങളുടെ സൂപ്പര്‍സ്റ്റാര്‍''.

രാജ്കുമാർ റാവുവിന് ഒപ്പം അഭിനയിച്ച ചിച്ചോരയിലൂടെയാണ് സുശാന്ത് ബോളിവുഡിലേക്ക് എത്തുന്നത്. ബോളിവുഡിലെ സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് രാജ്കുമാർ. കഴിഞ്ഞ ദിവസമാണ് ഓൺലൈനിലൂടെ ദിൽ ബേചാരാ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER