ഒരു ബക്കറ്റ് ബിരിയാണി ഒറ്റയിരിപ്പില്‍ കഴിക്കുന്ന കാര്‍ത്തി; ആരാധകരെ അമ്പരിപ്പിച്ച കൈദിയിലെ രംഗം പുറത്ത്; വിഡിയോ

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്
ഒരു ബക്കറ്റ് ബിരിയാണി ഒറ്റയിരിപ്പില്‍ കഴിക്കുന്ന കാര്‍ത്തി; ആരാധകരെ അമ്പരിപ്പിച്ച കൈദിയിലെ രംഗം പുറത്ത്; വിഡിയോ
Updated on
1 min read


കാര്‍ത്തി പ്രധാനവേഷത്തില്‍ എത്തിയ ആക്ഷന്‍ ത്രില്ലര്‍ കൈദി സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പത്ത് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഡില്ലി എന്ന കഥാപാത്രമായാണ് കാര്‍ത്തി എത്തുന്നത്. ഒരു ബക്കറ്റ് ബിരിയാണി നിമിഷങ്ങള്‍ കൊണ്ട് അകത്താക്കുന്ന രംഗത്തിലൂടെയാണ് ഡില്ലിയെ ആരാധകരില്‍ എത്തിക്കുന്നത്. തീയെറ്ററുകളെ അമ്പരപ്പെടുത്തിയ ആ രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ തെലുങ്ക് പതിപ്പില്‍ നിന്നാണ് ഈ രംഗം യുട്യൂബില്‍ റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് രംഗം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളി താരം നരേനും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com