

തന്നെ അപമാനിച്ച നൃത്ത അദ്ധ്യാപകനെതിരെ പരാതിയുമായി നടി അമലാ പോള്‍ രംഗത്തെത്തിയിരുന്നു. നടിയുടെ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവമാണ് അമലാ പോളിന്റെ പുതിയ ട്വീറ്റിന് അടിസ്ഥാനം.
ഒപ്പം നിന്നതിനും ഒരിക്കലും വിട്ടുകൊടുക്കരുതെന്ന ആത്മവിശ്വാസം നല്‍കിയതിനും നടന്‍ വിശാലിന് നന്ദിപറഞ്ഞുകൊണ്ട് ആരംഭിച്ച ട്വീറ്റില്‍ സ്വന്തം അവകാശങ്ങള്‍ക്കായി നിലകൊള്ളുക എന്നത് എല്ലാ സ്ത്രീകളുടെയും കടമയാണെന്ന് ഇപ്പോള്‍ താന്‍ വിശ്വസിക്കുന്നെന്നും താരം കുറിച്ചു. അയാള്‍ തന്നെ ഒരു മാംസകഷ്ണം പോലെ വില്‍ക്കാനും തയ്യാറായിരുന്നു, അയാളുടെ ധൈര്യം എന്നെ അസ്വസ്ഥയാക്കി, അയാളെകുറിച്ചുള്ള ചിന്ത എന്നെ അസ്വസ്ഥയാക്കി, താരം ട്വീറ്റില്‍ കുറിച്ചു.
അമലയുടെ പോസ്റ്റിന് താരത്തിന്റെ ധൈര്യത്തെയും ധീരതയെയും അഭിനന്ദിച്ച് നടന്‍ വിശാല്‍ മറുപടിയും കുറിച്ചിട്ടുണ്ട്. ലൈംഗീക പീഢനത്തിനെതിരെ പരാതിയുമായി രംഗത്തെത്താന്‍ ഒരു പെണ്‍കുട്ടിക്ക് വലിയ ധൈര്യം തന്നെ ആവശ്യമാണെന്നും പരാതിയില്‍ ഉടന്‍ നടപടിയെടുത്ത പോലീസ് വിഭാഗത്തിനുള്ള നന്ദിയും വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ മാസം ആദ്യമാണ് വ്യവസായിയായ നൃത്ത അധ്യാപകനെതിരെ അമല പോള്‍ പരാതി നല്‍കിയത്. മലേഷ്യയില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ അമല പോള്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ പരിശീലനത്തിനിടെയാണ് സംഭവം. ചെന്നൈ ടി നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുന്നതിനിടെ നൃത്ത സ്‌കൂള്‍ ഉടമസ്ഥനും അധ്യാപകനുമായ അഴകേശന്‍ എന്നയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും അശ്ലീലം പറഞ്ഞുവെന്നുമാണ് അമല പോള്‍ പോലീസില്‍ നല്‍കിയ പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates