'ഒരുത്തി'യെ കാണാന്‍ എത്തിയ ക്യൂട്ടി; പ്രിയ വാര്യര്‍ക്കൊപ്പമുള്ള  ചിത്രം പങ്കുവെച്ച് നവ്യ നായര്‍

ഷൂട്ടിങ് കാണാന്‍ മാത്രമാണോ പ്രിയ ലൊക്കേഷനില്‍ എത്തിയത് എന്നാണ് ആരാധകരുടെ ചോദ്യം
'ഒരുത്തി'യെ കാണാന്‍ എത്തിയ ക്യൂട്ടി; പ്രിയ വാര്യര്‍ക്കൊപ്പമുള്ള  ചിത്രം പങ്കുവെച്ച് നവ്യ നായര്‍
Updated on
1 min read

ടവേളക്കു ശേഷം മലയാളം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നവ്യ നായര്‍. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയില്‍ ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഷൂട്ടിങ് കാണാനെത്തിയ മകന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഒരുത്തിയുടെ ലൊക്കേഷനില്‍ എത്തിയിരിക്കുന്നത് നടി പ്രിയ വാര്യറാണ്. പ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്ന് നവ്യ വ്യക്തമാക്കിയത്.

'ലോക്കേഷനില്‍ ഈ ക്യൂട്ടി എത്തിയപ്പോള്‍' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ചിത്രം. ഷൂട്ടിങ് കാണാന്‍ മാത്രമാണോ പ്രിയ ലൊക്കേഷനില്‍ എത്തിയത് എന്നാണ് ആരാധകരുടെ ചോദ്യം. അല്ലെങ്കില്‍ പ്രിയയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ എന്നാണ് പലരുടേയും സംശയം. നീല ചുരിദാര്‍ അണിഞ്ഞ് അതിസുന്ദരിയായാണ് പ്രിയ എത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 

Wen this cutie visited location ... @priya.p.varrier

A post shared by Navya Nair (@navyanair143) on

 സ്ത്രീകേന്ദ്രീകൃത പ്രമേയത്തിലാണ്  ഒരുത്തീ ഒരുക്കുന്നത്. ചിത്രത്തില്‍ വിവാഹിതയായ സാധാരണ സ്ത്രീയാണ് നവ്യ എത്തുന്നത്. എസ് സുരേഷ് ബാബുവാണ് തിരക്കഥ എഴുതുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു നവ്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com