'ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട് പക്ഷേ അഡാര്‍ ലൗ കഴിഞ്ഞിട്ടേ ഒള്ളൂ എന്തും'; ആഗസ്റ്റ് വരെ മറ്റ് സിനിമകള്‍ ചെയ്യില്ലെന്ന് പ്രിയ വാര്യര്‍

അഡാര്‍ ലൗവിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതു വരെ മറ്റ് സിനിമകളുടെ ഭാഗമാകാനാവില്ലെന്നാണ് യുവ നടി പറയുന്നത്
'ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട് പക്ഷേ അഡാര്‍ ലൗ കഴിഞ്ഞിട്ടേ ഒള്ളൂ എന്തും'; ആഗസ്റ്റ് വരെ മറ്റ് സിനിമകള്‍ ചെയ്യില്ലെന്ന് പ്രിയ വാര്യര്‍
Updated on: 
1 min read

തന്റെ ആദ്യ ചിത്രമായ ഒരു അഡാര്‍ ലൗവിന്റെ ചിത്രീകരണം കഴിയാതെ മറ്റ് സിനിമകള്‍ ചെയ്യില്ലെന്ന് പ്രിയ വാര്യര്‍. പല ഇന്റസ്ട്രിയില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ അഡാര്‍ ലൗവിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതു വരെ മറ്റ് സിനിമകളുടെ ഭാഗമാകാനാവില്ലെന്നാണ് യുവ നടി പറയുന്നത്. ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നത്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ പറഞ്ഞു. 

പ്രിയയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

ആദ്യം തന്നെ നിങ്ങള്‍ ഓരോരുത്തരോടും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാന്‍ എത്തിയതായിരുന്നു. വൈറലായി മാറിയ 'കണ്ണിറുക്കലിന്റെയും' 'ഗണ്‍ കിസ്സിന്റെയും' മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്‌പോട്ടില്‍ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകന്‍ ഒമര്‍ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ ഉഛജ സിനു സിദ്ധാര്‍ത്ഥ്, മ്യൂസിക്ക് ഡയറക്ടര്‍ ഷാന്‍ റഹ് മാന്‍ തുടങ്ങിയ എല്ലാ ടെക്‌നീഷ്യന്‍സിനും കോ ആക്ടെര്‍സിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.

പല ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് ഓഫേര്‍സ് വരുന്നുണ്ട്. ആഗസ്ത് വരെ, 'ഒരു അഡാര്‍ ലവ്'  ന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ല. ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു. കഴിവുള്ള എന്നാല്‍ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടന്‍മാര്‍ ഉണ്ട്. അവര്‍ക്കും അവസരം കിട്ടട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടുതല്‍ ഓഡിഷനുകള്‍ ഉണ്ടാവട്ടെ! ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായ നന്ദി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasurya
Jayasurya
Parvathy Thiruvothu, Alleppey Ashraf
Ranbir Kapoor
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com