ഒരുമിച്ച് ജീവിക്കണം, കുഞ്ഞുങ്ങള്‍ വേണം, കുറച്ച് സമയമേയുളളൂ; പൂജയുമായുളള പ്രണയകഥ തുറന്നുപറഞ്ഞ് നവാബ് 

ആദ്യ കാഴ്ചയില്‍ത്തന്നെ പൂജയോട് പ്രണയം തോന്നിയെന്ന് നവാബ്
ഒരുമിച്ച് ജീവിക്കണം, കുഞ്ഞുങ്ങള്‍ വേണം, കുറച്ച് സമയമേയുളളൂ; പൂജയുമായുളള പ്രണയകഥ തുറന്നുപറഞ്ഞ് നവാബ് 
Updated on
1 min read

ചന്ദ്രലേഖ, മേഘം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. കീര്‍ത്തിചക്ര എന്ന ചിത്രത്തില്‍ വില്ലനായെത്തിയ താരമാണ് നവാബ്. അടുത്തിടെ ഇരുവരും തമ്മിലുളള വിവാഹം ബോളിവുഡ് ഞെട്ടലോടെയാണ് കേട്ടത്. ആദ്യ കാഴ്ചയില്‍ത്തന്നെ പൂജയോട് പ്രണയം തോന്നിയെന്ന് നവാബ് നേരത്തെ പറഞ്ഞിരുന്നു. 

ഇപ്പോള്‍ പൂജയുമായുള്ള പ്രണയകഥ തുറന്നുപറയുകയാണ് നവാബ്. 'എനിക്ക് പൂജയെ ഇരുപത് വര്‍ഷങ്ങളായി അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ആഞ്ജല്‍സിലെ വിമാനത്താവളത്തില്‍ വെച്ച് ഞാന്‍ പൂജയെ കണ്ടു, പരിചയം പുതുക്കി. ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചിലവഴിക്കാന്‍ തുടങ്ങി.'

'എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാന്‍ അവളോട് പറഞ്ഞു, നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ എന്ന്.'

'അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. എല്ലാം യാദൃശ്ചികം' -നവാബ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com