ഒരേ സമയം ജയസൂര്യയുടെ അഞ്ച് ചിത്രങ്ങൾ, കൈയും കാലും വായുമെല്ലാം ആയുധമാക്കി ആസിഫ് 

നടന്മാരായ ഉണ്ണി മുകുന്ദൻ, ടൊവിനോ. കുഞ്ചാക്കോ ബോബൻ എന്നിവരുടെ ചിത്രങ്ങൾ ആസിഫ് വരച്ചിട്ടുണ്ട്
ഒരേ സമയം ജയസൂര്യയുടെ അഞ്ച് ചിത്രങ്ങൾ, കൈയും കാലും വായുമെല്ലാം ആയുധമാക്കി ആസിഫ് 
Updated on
1 min read

രേസമയം രണ്ട് കൈകളും കാലുകളും വായും കൊണ്ട് നടൻ ജയസൂര്യയുടെ അഞ്ച് കഥാപാത്രങ്ങളെ ക്യാൻവാസിലാക്കി അമ്പരപ്പിച്ചിരിക്കുകയാണ് ആസിഫ് എന്ന കലാകാരൻ. പല സമയങ്ങളായി ജയസൂര്യ ചെയ്ത കഥാപാത്രങ്ങളാണ് മാർക്കർ ഉപയോ​ഗിച്ച് ആസിഫ് പേപ്പറിൽ വരച്ചെടുത്തത്. തന്റെ അമ്പരപ്പിച്ച ഈ കലാകാരനെ നടൻ ജയസൂര്യ തന്നെയാണ് ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. 

"പല സമയങ്ങളിലായി ഞാൻ ചെയ്ത കഥാപാത്രങ്ങളെ ഒരേ സമയം പകർത്തുന്ന ആസിഫ്. നിങ്ങൾ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഉടനെ തന്നെ നമ്മൾ തമ്മിൽ കാണും. ഒരുപാട് സ്നേഹം" എന്നാണ് ചിത്രം വരയ്ക്കുന്ന വിഡിയോയ്ക്കൊപ്പം ജയസൂര്യ കുറിച്ചിരിക്കുന്നത്. 

നേരത്തെ നടന്മാരായ ഉണ്ണി മുകുന്ദൻ, ടൊവിനോ. കുഞ്ചാക്കോ ബോബൻ എന്നിവരുടെ ചിത്രങ്ങൾ ആസിഫ് വരച്ചിട്ടുണ്ട്. കണ്ണുകൊണ്ട് മാർക്കർ പിടിച്ച് ചിത്രം വരയ്ക്കുന്ന ആസിഫിന്റെ വിഡിയോ ഏറെ വൈറലായതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com