ഒളിപ്പിച്ച് വച്ചത് കണ്ണുകളിൽ; ലൂസിഫർ ഒഫീഷ്യല്‍ പോസ്റ്റര്‍ 

ഒളിപ്പിച്ച് വച്ചത് കണ്ണുകളിൽ - ലൂസിഫർ ഒഫീഷ്യല്‍ പോസ്റ്റര്‍ 
ഒളിപ്പിച്ച് വച്ചത് കണ്ണുകളിൽ; ലൂസിഫർ ഒഫീഷ്യല്‍ പോസ്റ്റര്‍ 
Updated on: 
1 min read

കൊച്ചി: ജ്വലിക്കുന്ന കണ്ണുകൾ. ലൂസിഫറിന്റെ ഒടുവിലായി ഇറങ്ങിയ പോസ്റ്റർ ആരാധകർക്ക് നൽകുന്നത് നിറയെ പ്രതീക്ഷകളാണ്. പലതും പറയാതെ പറയുന്നുണ്ടെന്നാണ് പോസ്റ്റർ കണ്ട ആരാധകർ പറയുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റിലീസ് അടുക്കും തോറും ആരാധകരിൽ നെഞ്ചിടിപ്പ് ഏറുന്നു. മഞ്ജു വാരിയർ നായികയായെത്തുന്ന ലൂസിഫറിൽ ബോളിവുഡിൽ നിന്നും വിവേക് ഒബ്റോയ് ആണ് വില്ലൻ.

തീക്ഷണമായ നോട്ടത്തോടെ വാഹനത്തിൽ കയറാനിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. ‘കമിംഗ് സൂൺ ഇനഫ്’ എന്ന തലക്കെട്ടോടെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്. പൊളിറ്റിക്കൽ ത്രില്ലറായി എത്തുന്ന ലൂസിഫറിൽ സ്റ്റിഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ വേഷമിടുന്നത്.

ടോവിനോ തോമസ്, മമ്താ മോഹൻദാസ്, ഇന്ദ്രജിത്ത്, ഷാജോൺ, നെെല ഉഷ, വിജയ രാഘവൻ, ബാല എന്നിങ്ങനെ വൻ താര നിര തന്നെയുണ്ട് ലൂസിഫറിൽ. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രം, ആശീർവാദ് സിനിമാസിന്റെ ബാനറിൽ അന്റണി പെരിമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി ഇറങ്ങിയ ടീസറിന് വലിയ പ്രതികരണമാണ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com