ഓട്ടോ ഡ്രൈവർമാർക്ക് സദ്യയൊരുക്കി ഇളയ ദളപതി; നന്മ, കൈയടി

ഇളയ ദളപതി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് തമിഴ്നടൻ വിജയ്
ഓട്ടോ ഡ്രൈവർമാർക്ക് സദ്യയൊരുക്കി ഇളയ ദളപതി; നന്മ, കൈയടി
Updated on
1 min read

ചെന്നൈ: ഇളയ ദളപതി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് തമിഴ്നടൻ വിജയ്. തമിഴ്നാ‍ട്ടിൽ മാത്രമല്ല, കേരളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് അദ്ദേഹം. സിനിമക്കു പുറത്തും ആരാധകർ നെഞ്ചേറ്റിയ താരം വീണ്ടും കാരുണ്യപ്രവൃത്തിയിലൂടെ മാതൃകയാകുകയാണ്. 

തമിഴ്നാട്ടിലെ ഓട്ടോ ഡ്രൈവര്‍ സംഘത്തിന് സദ്യ ഒരുക്കിയാണ് വിജയ് ഇത്തവണ കൈയടി നേടുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്‍റെ ഭാഗമായി ആയിരുന്നു ഈ നന്‍മ പ്രവൃത്തി. തെരഞ്ഞെടുപ്പു സമയമായതിനാൽ പരിപാടി നീട്ടിവെയ്ക്കുകയായിരുന്നു. സദ്യയുണ്ട്, കൈ നിറയെ സമ്മാനങ്ങളും വാങ്ങിയാണ് ഇവർ മടങ്ങിയത്. 

വിജ‍യ്‍ക്കു വേണ്ടി സെക്രട്ടറി ബസി ആനന്ദ് ആണ് പരിപാടിക്കു നേതൃത്വം നല്‍കിയത്. ഷൂട്ടിങ്ങ് തിരക്കിലായതിനാൽ വിജയ് സ്ഥലത്തെത്തിയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com