ഓണം ആഘോഷമാക്കാൻ ഫഹദ് ഫാസിൽ ചിത്രവും; സീയു സൂൺ ഓൺലൈൻ റിലീസിന്

​ഫഹദ് ഫാസിലിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്
ഓണം ആഘോഷമാക്കാൻ ഫഹദ് ഫാസിൽ ചിത്രവും; സീയു സൂൺ ഓൺലൈൻ റിലീസിന്
Updated on
1 min read

ഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന സി യൂ സൂൺ ഓൺ ലൈൻ റിലീസിന്. ഓണത്തിന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ഷൂട്ട് ചെയ്ത പരീക്ഷണ ചിത്രത്തിൽ ​ഫഹദ് ഫാസിലിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 

ഐ ഫോണില്‍ ചിത്രീകരിച്ച, ഫീച്ചര്‍ സിനിമകളുടെ ദൈര്‍ഘ്യമില്ലാത്ത ചിത്രമായിരിക്കും സീ യു സൂണ്‍. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഉടന്‍ പുറത്തെത്തും.

ഓണം റിലീസായി ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകന് റിലീസിന് എത്തുന്നുണ്ട്. ഓ​ഗസ്റ്റ് 31 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. അതേസമയം ഡയറക്ട് ഒടിടി റിലീസ് ആകുമെന്ന് കരുതപ്പെട്ടിരുന്ന ടൊവീനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഏഷ്യാനെറ്റിലൂടെയാണ് പുറത്തെത്തുന്നത്. 

ഫഹദ് ഫാസില്‍ നായകനാവുന്ന ഒരു ബിഗ് ബജറ്റ് ചിത്രവും മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പുറത്തുവരാനുണ്ട്. മാലിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മുതല്‍മുടക്ക് 27 കോടിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com