ഓസ്‌കര്‍ നാമനിര്‍ദേശപ്പട്ടിക അവതരിപ്പിക്കുന്നത് പ്രിയങ്ക ചോപ്രയോ? ഈ ചിത്രങ്ങള്‍ തെളിവ്! 

അക്കാഡമി പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രിയങ്കയുടെ ചിത്രങ്ങളും കാണാന്‍ കഴിയും. വെള്ളിയും കറുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങളിലാണ് പ്രിയങ്കയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ഓസ്‌കര്‍ നാമനിര്‍ദേശപ്പട്ടിക അവതരിപ്പിക്കുന്നത് പ്രിയങ്ക ചോപ്രയോ? ഈ ചിത്രങ്ങള്‍ തെളിവ്! 
Updated on
2 min read

2017ജനുവരിയിലാണ് ഓസ്‌കാര്‍ നാമനിര്‍ദേശപട്ടിക അവതരണത്തില്‍ അതുവരെയില്ലാത്ത ഒരു മാറ്റം കണ്ടത്. പതിവായി പത്രസമ്മേളനം വിളിച്ച് നാമനിര്‍ദേശപട്ടിക വായിച്ച് കേള്‍പ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി അവാര്‍ഡിനായി മത്സരിക്കുന്ന പ്രമുഖ നടന്മാരുടെ രേഖാചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു കഴിഞ്ഞവര്‍ഷം ഈ പ്രക്രിയ നടത്തിയതു. ഇക്കുറിയും ഇതേ മാര്‍ഗം തന്നെയാണ് സ്വീകരിക്കപ്പെടുക എന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങള്‍. അക്കാഡമിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

ഓസ്‌ക്കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കനുള്ള ഒരുക്കങ്ങളാണ് അക്കാഡമി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ചയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുക. അവാര്‍ഡിനായി മത്സരിക്കുന്ന താരങ്ങളെ അവതരിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുമുണ്ട് ഒരു താരറാണി. ഹോളിവുഡ്- ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഈ അവസരം നേടിയെടുത്ത ഇന്ത്യന്‍ താരം. 

അക്കാഡമി പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രിയങ്കയുടെ ചിത്രങ്ങളും കാണാന്‍ കഴിയും. വെള്ളിയും കറുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങളിലാണ് പ്രിയങ്കയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. പ്രിയങ്കയ്‌ക്കൊപ്പം റിബെല്‍ വില്‍സണ്‍, മൈക്കല്‍ റോഡ്രിഗ്യൂസ്, റൊസാരിയോ ഡോസണ്‍ എന്നിവരെയും ചിത്രങ്ങളില്‍ കാണാന്‍ കഴിയും. 

മാര്‍ച്ച് നാലിനാണ് ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com