ഓസ്‌കറില്‍ നേട്ടവുമായി ഇന്ത്യയും ; പിരീഡ്, എന്‍ഡ് ഓഫ് സെന്റന്‍സ് മികച്ച ഡോക്യുമെന്ററി ; ബോഹീമിയന്‍ റാപ്‌സഡിക്ക് മൂന്ന് പുരസ്‌കാരം

ബൊഹീമിയന്‍ റാപ്‌സഡി എന്ന ചിത്രം മൂന്ന് പുരസ്‌കാരം നേടി. റോമയും ബ്ലാക്ക് പാന്തറും രണ്ട് പുരസ്‌കാരവും സ്വന്തമാക്കി
ഓസ്‌കറില്‍ നേട്ടവുമായി ഇന്ത്യയും ; പിരീഡ്, എന്‍ഡ് ഓഫ് സെന്റന്‍സ് മികച്ച ഡോക്യുമെന്ററി ; ബോഹീമിയന്‍ റാപ്‌സഡിക്ക് മൂന്ന് പുരസ്‌കാരം
Updated on
2 min read

ലോസ് എഞ്ചൽസ് : തൊണ്ണൂറ്റിയൊന്നാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ആദ്യ പുരസ്കാരം റജീന കിം​ഗ് നേടി. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് റജീന സ്വന്തമാക്കിയത്. ചിത്രം ഈഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്ക്. മികച്ച ഡോക്യുമെന്ററി(ഫീച്ചർ) ഫ്രീ സോളോ ( അമേരിക്ക). മികച്ച ചമയം, കേശാലങ്കാരം എന്നി വിഭാ​ഗങ്ങളിലെ പുരസ്കാരം വൈസ് എന്ന ചിത്രം നേടി. ​ഗ്രെ​ഗ് ക്യാനം, കേ്റ്റ് ബിസ്കോ, പെട്രീഷ്യ ഡിഹാനെ എന്നിവർക്കാണ് പുരസ്കാരം. 

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം റൂത്ത് കാർട്ടർ നേടി. ചിത്രം ബ്ലാക്ക് പാന്തർ.  മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഹനാ ബീച്ച്ലർ ചിത്രം ബ്ലാക്ക് പാന്തർ. മികച്ച ക്യാമറാമാൻ അൽഫോൺസോ ക്വാറോൺ. ചിത്രം റോമ. മികച്ച വിദേശഭാഷാ ചിത്രം റോമ. നെറ്റ് ഫ്ലിക്സ് ചിത്രമാണ് റോമ. ഇത് ആദ്യമായാണ് നെറ്റ് ഫ്ലിക്സ് ചിത്രം ഓസ്കർ പുരസ്കാരത്തിന് ഇടംപിടിക്കുന്നത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മെക്സിക്കൻ ചിത്രമാണ് റോമ. മികച്ച ക്യാമറാമാനുള്ള പുരസ്കാരം നേടിയ അൽഫോൺസോ ക്വാറോണാണ് ചിത്രത്തിന്റെ സംവിധായകൻ.   മികച്ച സഹനടൻ മഹെർഷല അലി. ചിത്രം ​ഗ്രീൻബുക്ക്. 

ബൊഹീമിയന്‍ റാപ്‌സഡി എന്ന ചിത്രം നാല് പുരസ്‌കാരം നേടി. റോമയും ബ്ലാക്ക് പാന്തറും രണ്ട് പുരസ്‌കാരവും സ്വന്തമാക്കി. മികച്ച നടന്‍, സാങ്കേതിക രംഗത്തെ മൂന്ന് പുരസ്‌കാരങ്ങള്‍ എന്നിവ റോപ്‌സഡി നേടിയപ്പോള്‍, മികച്ച വിദേശഭാഷ ചിത്രം, ക്യാമറ എന്നീ പുരസ്‌കാരങ്ങളാണ് മെക്‌സിക്കന്‍ ചിത്രം റോമ കരസ്ഥമാക്കിയത്.

മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം ബോഹീമിയന്‍ റാപ്‌സഡി സ്വന്തമാക്കി. ജോണ്‍വാര്‍ഹസ്റ്റ്, നിന ഹാര്‍സ്‌റ്റോണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരവും ബൊഹീമിയന്‍ റാപ്‌സഡി സ്വന്തമാക്കി. പോള്‍ മാസ്സെയ്, ടിം കവാജിന്‍, ജോണ്‍ കസാലി എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിന് പുരസ്‌കാരം ലഭിച്ചത്. മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്‌കാരവും ബൊഹീമിയന്‍ റാപ്‌സഡി നേടി. ജോണ്‍ ഓട്ട്മാനാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച അനിമേഷന്‍ ചിത്രം (ഫീച്ചര്‍ വിഭാഗം) - സ്‌പൈഡര്‍മാന്‍ ഇന്‍ ടു ദ സ്‌പെഡര്‍ വേഴ്‌സ്. മികച്ച അനിമേഷന്‍ ചിത്രം ബാവോ. ( ഷോര്‍ട്ട് വിഭാഗം). മികച്ച ഡോക്യൂമെന്ററി (ഷോര്‍ട്ട്)- പിരീഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയതാണ് ഈ ഡോക്യുമെന്ററി. ഇറാനിയന്‍ ചലച്ചിത്രകാരിയായ റെയ്കയാണ് ഡോക്യുമെന്ററിയുടെ സംവിധായിക.  നിര്‍ധനരായ സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ എത്തിക്കുന്ന ഉത്തര്‍പ്രദേശിലെ വനിതാകൂട്ടായ്മയെ കുറിച്ചാണ് ഈ ഡോക്യുമെന്ററി സംസാരിക്കുന്നത്.ആര്‍ത്തവത്തെക്കുറിച്ചുള്ള ബോധവത്ക്കരണം കൂടിയാണ് ചിത്രം. 


മികച്ച വിഷ്വല്‍ എഫക്ട്‌സ് ഫസ്റ്റ്മാന്‍ എന്ന ചിത്രം കരസ്ഥമാക്കി. പോള്‍ ലാംബെര്‍ട്ട്, ഇയാന്‍ ഹണ്ടര്‍, ട്രിസ്റ്റന്‍ മൈല്‍സ്, ജെ ഡി ഷ്വാം എന്നിവരാണ് പുരസ്‌കാരം നേടിയത്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ സ്‌കിന്‍ എന്ന ചിത്രം അവാര്‍ഡ് നേടി. ഗയ് നട്ടീവ്, ജെയ്മി റേ ന്യൂമാന്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 

മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം)- ഗ്രീന്‍ബുക്ക്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ നിക്ക് വെല്ലെലോംഗ, ബ്രയാന്‍ക്യൂറി, പീറ്റര്‍ ഫറെലി എന്നിവര്‍ക്കാണ് പുരസ്‌കാരം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡ് - ബ്ലാക്ക് ലാന്‍സ്മാന്‍ എന്ന ചിത്രത്തിന്. ചാര്‍ളി വാച്ചെല്‍, ഡേവിഡ് റാബിനോവിറ്റ്‌സ്, കെവിന്‍ വില്‍മോട്ട്, സ്‌പൈക് ലീ എന്നിവര്‍ക്കാണ് പുരസ്‌കാരം. 

മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം (ഒറിജിനല്‍) ബ്ലാക്ക് പാന്തര്‍ നേടി. സംഗീതമൊരുക്കിയ ലുഡ് വിഗ് ഗോരാന്‍സണാണ് അവാര്‍ഡ് സ്വന്തമാക്കിയത്. മികച്ച ഗാനം (ഒറിജിനല്‍) -ഷാലോ  ( എ സ്റ്റാര്‍ ഈസ് ബോണ്‍). രചനയ്ക്കും സംഗീതത്തിനും ലേഡി ഗാഗ, മാര്‍ക് റോണ്‍സണ്‍, ആന്റണി റോസോമാന്‍ഡോ, ആന്‍ഡ്രൂ വാറ്റ് എന്നിവര്‍ക്കാണ് അവാര്‍ഡ്. 

റമി മലേക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം ബൊഹീമിയന്‍ റാപ്‌സഡി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com