ഓസ്‌ട്രേലിയയിലും ലാലിസം: വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്നാലപിക്കുമ്പോഴാണ് മോഹന്‍ലാലിന് അബദ്ധം പിണഞ്ഞത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് മാറ്റിപിടിച്ചിരിക്കുകയായിരുന്നു
ഓസ്‌ട്രേലിയയിലും ലാലിസം: വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Updated on
1 min read

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ തന്റെ ആരാധകര്‍ക്കായി ഒരുക്കിയ സ്‌റ്റേജ് ഷോയില്‍ മോഹന്‍ലാല്‍ നടത്തിയത് 'ലാലിസ'മാണെന്ന് ആരോപണം. നടി പ്രയാഗ മാര്‍ട്ടിനൊപ്പം ചേര്‍ന്ന് ആലപിച്ച യുഗ്മഗാനം വെറും ചുണ്ടനക്കമാണെന്നാണ് ആരോപണം.

ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്നാലപിക്കുമ്പോഴാണ് മോഹന്‍ലാലിന് അബദ്ധം പിണഞ്ഞത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് മാറ്റിപിടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നണിയില്‍ ഗാനം അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീണ്ടും ആരാധകരെ കബളിപ്പിച്ചതിന് മോഹന്‍ലാലിനെതിരേ വിമര്‍ശനങ്ങള്‍ക്കും പഞ്ഞമില്ല.

നേരത്തെ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ 'ലാലിസം' എന്ന ഷോ വന്‍ വിവാദമായിരുന്നു. രതീഷ് വേഗയായിരുന്നു പരിപാടിയുടെ സംഗീത സംവിധായകന്‍. പിന്നണിയില്‍ ഗാനം വച്ച് മോഹന്‍ലാലും സംഘവും ചേര്‍ന്ന് വെറുതെ ചുണ്ടനക്കി തങ്ങളെ കബളിച്ച് എന്നാരോപിച്ച് ആരാധകര്‍ അന്ന് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഷോയുടെ പണം മോഹന്‍ലാല്‍ തിരിച്ചേല്‍പ്പിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. നൃത്തവും കോമഡിയും പാട്ടുമൊക്കെ ചേര്‍ത്താണ് ഓസ്‌ട്രേലിയന്‍ ഷോ ഒരുക്കിയത്. എന്നാല്‍ ആരാധകരുടെ ആവേശം കെടുത്തുന്നതായി മാറി ചുണ്ടനക്കല്‍ ആരോപണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com