'കംപ്ലീറ്റ് സായിപ്പുമാരും നമ്മുടെ മലയാളം പടം കാണാന്‍ വന്നിരിക്കുവല്ലേ'; വെനീസില്‍ മുണ്ടുടുത്ത് മാസ് ലുക്കില്‍ ജോജു; വിഡിയോ

സംവിധായകന്‍ ജോജു ജോര്‍ജു അഭിനേതാക്കളായ  ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചലച്ചിത്ര മേളയുടെ റെഡ്കാര്‍പ്പറ്റില്‍ എത്തി
'കംപ്ലീറ്റ് സായിപ്പുമാരും നമ്മുടെ മലയാളം പടം കാണാന്‍ വന്നിരിക്കുവല്ലേ'; വെനീസില്‍ മുണ്ടുടുത്ത് മാസ് ലുക്കില്‍ ജോജു; വിഡിയോ
Updated on: 
1 min read

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല വെനീസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സംവിധായകന്‍ ജോജു ജോര്‍ജു അഭിനേതാക്കളായ  ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചലച്ചിത്ര മേളയുടെ റെഡ്കാര്‍പ്പറ്റില്‍ എത്തി. മുണ്ടുടുത്ത് മാസ് ലുക്കിലാണ് ജോജു റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. 

ചോലയുടെ ആദ്യ പ്രദര്‍ശനമാണ് വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്നത്. മതിലിനും നിഴല്‍ക്കൂത്തിനും ശേഷം വെനീസ് ചലച്ചിത്ര മേളയില്‍ എത്തുന്ന സിനിമയാണ് ചോല. ഈ ചിത്രത്തിലെ അഭിനയത്തിനാണ് നിമിഷ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. കൂടാതെ ഇതിലൂടെ ജോജുവിന് മികച്ച സഹനടനുള്ള അവാര്‍ഡും നേടി. ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തി ജോജു മേളയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. 

മേളയിലെ  മത്സരവിഭാഗങ്ങളില്‍ ഒന്നായ 'ഓറിസോന്റ്റി കോംപറ്റീഷനിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.  വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ചോല. ലോകത്തിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നാണ് വെനീസ് ചലച്ചിത്രമേള.  ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്. 

കെ.വി. മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ  ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.  ഷാജി മാത്യു, അരുണാ മാത്യു എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ആണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER