കങ്കണയുടെ പുതിയ ചിത്രം മണികര്‍ണികയുടെ ആദ്യ പോസ്റ്റര്‍ എത്തി

വാരാണസിയിലെ ഗംഗാ തീരത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. മ്യൂസിക് ഡയറക്ടര്‍ ശങ്കര്‍ മഹാദേവന്‍, ഗായകന്‍ റിച്ചാ ശര്‍മ, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു
കങ്കണയുടെ പുതിയ ചിത്രം മണികര്‍ണികയുടെ ആദ്യ പോസ്റ്റര്‍ എത്തി
Updated on
1 min read

വാരാണസി: കങ്കണ റാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം മണികര്‍ണിക ദി ക്യൂന്‍ ഓഫ് ജാന്‍സി എന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 27ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

വാരാണസിയിലെ ഗംഗാ തീരത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. മ്യൂസിക് ഡയറക്ടര്‍ ശങ്കര്‍ മഹാദേവന്‍, ഗായകന്‍ റിച്ചാ ശര്‍മ, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. 

കൃഷ് സിനിമയുടെ സംവിധായകനായ രാധാ കൃഷ്ണ ജാഗര്‍ലാമൂഡിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാഹുബലി, ബജ്‌റംഗി ബായ്‌ജെന്‍ ചിത്രങ്ങളുടെ തിരക്കഥാ കൃത്ത് കെ വി വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിലെ ധീരവനിതയാണ് ലക്ഷ്മി ഭായ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പതറാതെ പോരാടിയ ലക്്ഷമിഭായിയുടെ ചെറുപ്പത്തിലെ പേരായിരുന്നു മണികര്‍ണിക. ജാന്‍സി രാജാവായ ഗംഗാധര്‍ റാവുവിനെ വിവാഹം കഴിച്ചതോടെയാണ് മണികര്‍ണിക എന്ന പേരുമാറ്റി ലക്ഷ്മിഭായി ആയത്. വ്യത്യസ്തമായ വേഷപകര്‍ച്ചകളിലൂടെയും ഭാവപകര്‍ച്ചയിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കങ്കണയുടെ ശക്തമായ കഥാപാത്രമാകും മണികര്‍ണികയെന്നാണ് റിപ്പോര്‍ട്ടുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com