കടവത്തൊരു തോണിയിരിപ്പൂ... പാട്ടില്ലാതെ... പാടിനടക്കാന്‍ പൂമരത്തിലെ രണ്ടാംഗാനവുമിറങ്ങി

കടവത്തൊരു തോണിയിരിപ്പൂ എന്ന് തുടങ്ങുന്ന ഗാനം അജീഷ് ദാസന്റെ വരികള്‍ക്ക് ലീലാ എല്‍ ഗിരിക്കുട്ടന്‍ ഈണമിട്ട് കാര്‍ത്തിക്കാണ് പാടിയിരിക്കുന്നത്.
കടവത്തൊരു തോണിയിരിപ്പൂ... പാട്ടില്ലാതെ... പാടിനടക്കാന്‍ പൂമരത്തിലെ രണ്ടാംഗാനവുമിറങ്ങി
Updated on
1 min read

മലയാളികള്‍ ഏറെ ആവേശത്തോടെ പാടി നടന്ന പാട്ടായിരുന്നു പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും. അതിന്റെ ഓളം അടങ്ങുന്നതിനോടൊപ്പം തന്നെ പൂമരത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. കടവത്തൊരു തോണിയിരിപ്പൂ എന്ന് തുടങ്ങുന്ന ഗാനം അജീഷ് ദാസന്റെ വരികള്‍ക്ക് ലീലാ എല്‍ ഗിരിക്കുട്ടന്‍ ഈണമിട്ട് കാര്‍ത്തിക്കാണ് പാടിയിരിക്കുന്നത്.

കാളിദാസ് ജയറാമിന്റെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ ആദ്യ ഗാനത്തില്‍ സൗഹൃദവും സന്തോഷവുമൊക്കെയായിരുന്നു. എന്നാല്‍ പുതിയ ഗാനത്തിന്റെ പ്രമേയം വിഷാദമാണ്. യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിലെ കവിതാമത്സരത്തില്‍ ഇവിടം ഒരു പുഴയായിരുന്നു എന്ന വിഷയത്തില്‍ കാളിദാസ് ജയറാമിന്റെ രചന എന്ന നിലയ്ക്കാണ് ഗാനത്തിന്റെ ദൃശ്യവത്കരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com