മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രം വെള്ളരിക്കാപ്പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വൾപയറ്റു നടത്തുന്ന മഞ്ജുവും സൗബിനുമാണ് പോസ്റ്റിൽ. ഉണ്ണിയാർച്ചയെപ്പോലെ വാളുമേന്തി ഉയർന്നു ചാടുന്ന മഞ്ജുവിനെക്കണ്ട് പേടിച്ച് വിറച്ചിരിക്കുകയാണ് സൗബിൻ. രസകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണ് ഫുൾ ഓൺ സ്റ്റുഡിയോസാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും മഹേഷ് വെട്ടിയാറും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ജയേഷ് നായരാണ് ഛായാഗ്രഹണം. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വർഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമയാണിത്.
‘‘എന്റെ എല്ലാ പുതിയ കഥാപാത്രങ്ങളെയും ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇതിൽ സൗബിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വർഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂർത്തങ്ങളുമാണ് അവർ സൃഷ്ടിച്ചിരിക്കുന്നത്’’ -മഞ്ജുവാര്യർ പറയുന്നു. ഒരു കാർയാത്രയ്ക്കിടെയാണ് സിനിമയുടെ കഥകേൾക്കുന്നതെന്നും താൻ ഇതുവരെ ചെയ്തവയിൽനിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രമെന്നുമാണ് സൗബിൻ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates