കണക്ക് പരീക്ഷയ്ക്ക് ഇടയിലും അമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി സായ്‌, ഞെട്ടി നവ്യ നായര്‍; വിഡിയോ പങ്കുവെച്ച് താരം

സര്‍പ്രൈസ് ആഘോഷത്തിന്റെ വിഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു
കണക്ക് പരീക്ഷയ്ക്ക് ഇടയിലും അമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി സായ്‌, ഞെട്ടി നവ്യ നായര്‍; വിഡിയോ പങ്കുവെച്ച് താരം
Updated on: 
1 min read

വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ നടി നവ്യ നായര്‍ മറക്കാറില്ല. നവ്യയുടെ പോസ്റ്റുകളില്‍ എല്ലാം മകന്‍ സായിയാണ് ഹീറോ. ഇത്തവണ നവ്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് സായ്‌. സാധാരണ ജന്മദിനമായ ഒക്ടോബര്‍ 14നാണ് ആഘോഷങ്ങളുണ്ടാവുക. എന്നാല്‍ ഇത്തവണ പിറന്നാളിന് മകനും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് നവ്യയെ ഞെട്ടിക്കുകയായിരുന്നു. കണക്ക് പരീക്ഷയ്ക്കിടയിലും സായ്‌ അമ്മയുടെ പിറന്നാള്‍ മറന്നില്ല. കേക്കും ബലൂണുമെല്ലാമായി ആര്‍ഭാടമായിട്ടായിരുന്നു ആഘോഷം. സര്‍പ്രൈസ് ആഘോഷത്തിന്റെ വിഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 

'ആശ്ചര്യം തോന്നിയെന്നു മാത്രമല്ല, കണ്ണു നിറഞ്ഞുപോയി.. അച്ഛനും അമ്മയും സായ്‌യും സന്ധ്യയും കീര്‍ത്തനയും തന്ന സര്‍പ്രൈസ് കണ്ട്... രാത്രി എട്ടു മണി വരെ തികച്ചും സാധാരണമായൊരു ദിവസമായിരുന്നു. വര്‍ഷങ്ങളായി എന്റെ ജന്മദിനമായ ഒക്ടോബര്‍ 14നാണ് ആഘോഷിക്കാറുള്ളത്. ഇതിപ്പോള്‍ സായ്‌യുടെ ഉത്സാഹം കൊണ്ട് ഇന്നൊരു ആഘോഷദിവസമായി മാറി. അച്ഛനും അമ്മയും വന്നതുപോലും ഞാനറിഞ്ഞില്ല.. സായ്ക്ക് കണക്കു പരീക്ഷയായതിനാല്‍ ഞാന്‍ അവനെ പഠിപ്പിക്കുന്ന തിരക്കുകളിലായിരുന്നു. സന്ധ്യയാണ് മുകളില്‍ ഡെക്കറേഷന്‍ പണികളെല്ലാം ചെയ്തത്. പഠിക്കാന്‍ കൂട്ടാക്കാതെ ഇടയ്ക്കിടെ അവന്‍ മുകളിലേയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നതു കണ്ട് എനിക്കു ദേഷ്യം വന്നിരുന്നു. ഈശ്വരനോടും നന്ദിയുണ്ട്.' നവ്യ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143) on

ജയസൂര്യ, ശ്രിന്ദ, രാധിക, രചന, മുക്ത തുടങ്ങിവര്‍ വീഡിയോയ്ക്ക് താഴെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ക്കൊപ്പം സായിയുടെ സ്‌നേഹത്തെ പ്രശംസിക്കാനും ആരാധകര്‍ മറന്നില്ല. ഒക്ടോബര്‍ 14 ന് നവ്യ 34 വയസിലേക്ക് കടക്കും. സിനിമയില്‍ സജീവമല്ലെങ്കിലും ഡാന്‍സും പരിപാടികളുമായി തിരക്കിലാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER