'കത്രീന ആണായാല്‍ അത് മഹേഷ് ബാബുവാണ്'; സൂപ്പര്‍താരത്തെ പരിഹസിച്ച കൊമേഡിയനെതിരേ സോഷ്യല്‍ മീഡിയ ആക്രമണം

'കത്രീന ആണായാല്‍ അത് മഹേഷ് ബാബുവാണ്'; സൂപ്പര്‍താരത്തെ പരിഹസിച്ച കൊമേഡിയനെതിരേ സോഷ്യല്‍ മീഡിയ ആക്രമണം

മഹേഷിന്റെ ആദ്യ തമിഴ് സിനിമയായ സ്‌പൈഡര്‍ എന്ന ചിത്രത്തിലെ പ്രകടനത്തെയാണ് മനോജ് പരിഹസിച്ചത്
Published on

തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ് താരം മഹേഷ് ബാബുവിനെതിരേ മോശം പരാമര്‍ശം നടത്തിയ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മനോജ് പ്രഭാകറിനെതിരേ വിമര്‍ശനം രൂക്ഷം. മഹേഷിന്റെ ആദ്യ തമിഴ് സിനിമയായ സ്‌പൈഡര്‍ എന്ന ചിത്രത്തിലെ പ്രകടനത്തെയാണ് മനോജ് പരിഹസിച്ചത്. മഹേഷിന്റെ ഭാവാഭിനയത്തെ ബോളിവുഡ് നടി കത്രീന കൈഫിന്റെ അഭിനയം പോലെയാണെന്നും കത്രീനയുടെ ആണ്‍ പതിപ്പാണ് മഹേഷ് ബാബുവെന്നുമാണ് അദ്ദേഹം പറഞ്ഞു.

ഇതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ മനോജിനെതിരേ കടുത്ത ആക്രമണമാണ് നടക്കുന്നത്. മാപ്പ് പറഞ്ഞെങ്കിലും ആരാധകര്‍ അടങ്ങുന്ന മട്ടില്ല. ചീത്തവിളി നിര്‍ബാധം തുടരുകയാണ്. ചലച്ചിത്ര പുരസ്‌കാരങ്ങളെ പരിഹസിക്കുന്ന മോക്ക് അവാര്‍ഡ് ഷോയിലാണ് മനോജ് പരിഹാസം അഴിച്ചുവിട്ടത്. 

സംഭവത്തില്‍ മനോജിനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തെലുഗു താരസംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന് കത്തയച്ചിരിക്കുകയാണ്..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com