കപില്‍ ദേവ് ആയി രണ്‍വീര്‍ സിങ്: നടരാജ ഷോട്ടെന്ന് കാപ്ഷന്‍, പ്രശംസിച്ച സിനിമാലോകം

'ഒരിക്കല്‍ കൂടി ചാംപ്യന്‍' എന്നായിരുന്നു  ഇന്‍സ്റ്റയിലെ ചിത്രത്തിന് പ്രശസ്ത നടന്‍ ആയുഷ്മാന്‍ ഖുറാന കമന്റ് ചെയ്തത്. 
കപില്‍ ദേവ് ആയി രണ്‍വീര്‍ സിങ്: നടരാജ ഷോട്ടെന്ന് കാപ്ഷന്‍, പ്രശംസിച്ച സിനിമാലോകം
Updated on
1 min read

ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ വെള്ളിത്തിരയില്‍ എത്തിക്കുമ്പോള്‍ രണ്‍വീര്‍ സിങ് ആണ് വേഷം ചെയ്യുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്ന '83' എന്ന ചിത്രത്തിലെ തന്റെ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് രണ്‍വീര്‍. ഒറ്റക്കാലില്‍ കറങ്ങി തിരിഞ്ഞുള്ള കപിലിന്റെ മാസ്റ്റര്‍പീസ് ഷോട്ടാണ് രണ്‍വീര്‍ പങ്കുവച്ചത്. 

'നടരാജ ഷോട്ട്' എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. നടരാജമുദ്രയ്ക്ക് സമാനമായ രീതിയില്‍ ബാറ്റ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇതിനൊപ്പം കപിലിന്റെ ചിത്രവും ചേര്‍ത്ത് വച്ചാണ് ആരാധകര്‍ രണ്‍വീറിനെ പ്രശംസിക്കുന്നത്. ചലച്ചിത്രലോകത്ത് നിന്നും താരത്തിന് ഒരുപാട് പ്രശംസകള്‍ ലഭിച്ചു. 'ഒരിക്കല്‍ കൂടി ചാംപ്യന്‍' എന്നായിരുന്നു  ഇന്‍സ്റ്റയിലെ ചിത്രത്തിന് പ്രശസ്ത നടന്‍ ആയുഷ്മാന്‍ ഖുറാന കമന്റ് ചെയ്തത്. 

രണ്‍വീറിന്റെ കരിയറിലെ മികച്ച പ്രകടനമാകുമിതെന്നാണ് ആരാധകര്‍ പറയുന്നത്. ജൂലൈയില്‍ രണ്‍വീറിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത്. നടി ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ രണ്‍വീറിന്റെ നായികയായി അഭിനയിക്കുന്നത്. കബീര്‍ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com