കപ്പേള ഇനി നെറ്റ്ഫ്ലിക്സിൽ; നാളെ റിലീസ്

ഫോറൻസിക്, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം നെറ്റ്ഫ്ളിക്സ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് കപ്പേള
കപ്പേള ഇനി നെറ്റ്ഫ്ലിക്സിൽ; നാളെ റിലീസ്
Updated on
1 min read

ന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം കപ്പേള നാളെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നു. നവാഗത സംവിധായകനായ മുഹമ്മദ് മുസ്തഫയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത് മികച്ച അഭിപ്രായം നേടിത്തുടങ്ങിയതിനിടയിലാണ് കോവിഡ് 19 മൂലം ലേക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതേതുടർന്ന് ചിത്രം തീയേറ്ററുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു.

കോവിഡ് വ്യാപനത്തെതുടർന്ന് തിയേറ്ററുകൾ അടച്ചിടാൻ മാർച്ച് 10 നാണ് നിർദേശമുണ്ടായത്. മാർച്ച് 6 നാണ് കപ്പേള തിയേറ്ററുകളിൽ എത്തുന്നത്. ഫോറൻസിക്, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം നെറ്റ്ഫ്ളിക്സ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് കപ്പേള.

പൂവാർമല എന്ന മലയോര ഗ്രാമത്തിൽ നിന്നും കോഴിക്കോട് സിറ്റിയിൽ എത്തുന്ന സാധാരണക്കാരിയായ പെൺകുട്ടിയുടെ വേഷമാണ് അന്ന അവതരിപ്പിക്കുന്നത്. തൻവി റാം, സുധി കോപ്പ എന്നിവരും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സലീംകുമാർ, ശ്രീജിത്ത് രവി, മിഥുൻ രമേശ്, അലൻസിയർ, കൃഷ്ണപ്രഭ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com