കരീനയോട് വിവാഹസ്വപ്‌നങ്ങള്‍ പങ്കുവെച്ച് മാനുഷി ഛില്ലര്‍ - വീഡിയോ കാണാം

ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും മാനുഷി ആദ്യമായി അഭിനയം കാഴ്ചവച്ചിരിക്കുന്നത് പരസ്യചിത്രത്തിലാണ്
കരീനയോട് വിവാഹസ്വപ്‌നങ്ങള്‍ പങ്കുവെച്ച് മാനുഷി ഛില്ലര്‍ - വീഡിയോ കാണാം
Updated on: 
1 min read

വിവാഹദിനം സ്വപ്‌നം കാണാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല അതിപ്പോ ലോകസുന്ദരി മാനുഷി ഛില്ലറാണെങ്കിലും. മലബാര്‍ ഗോള്‍ഡിന്റെ പുതിയ പരസ്യത്തില്‍ മാനുഷി പങ്കുവയ്ക്കുന്നത് തന്റെ വിവാഹ ദിനത്തെകുറിച്ചുള്ള സ്വപ്‌നങ്ങളാണ്. ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും മാനുഷി ആദ്യമായി അഭിനയം കാഴ്ചവച്ചിരിക്കുന്നത് പരസ്യചിത്രത്തിലാണ്. ഈ പരസ്യത്തിന്റെ ഉള്ളടക്കമാണ് മാനുഷിയുടെ വിവാഹദിനത്തെകുറിച്ചുള്ള വര്‍ണന. ബോളിവുഡ് താരറാണി കരീന കപൂറും മാനുഷിക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കുന്നു. 

ഒരു വിവാഹവിരുന്നിന് ഒന്നിച്ചെത്തുന്ന മാനുഷിയും കരീനയും തമ്മില്‍ സാധാരണ വിവാഹങ്ങളില്‍ പങ്കെടുക്കുന്നത് എത്ര മടുപ്പിക്കുന്ന ഒന്നാണെന്നതരത്തില്‍ സംസാരം ആരംഭിക്കുന്നു. പിന്നീട് മാനുഷിയുടെ വിവാഹസ്വപ്‌നങഅങളെകുറിച്ച് കരീന ചോദിക്കുമ്പോള്‍ വിരാട് കൊഹ്ലി അനുഷ്‌ക വിവാഹത്തെ ഓര്‍മപ്പെടുത്തുന്നപോലെ അതിമനോഹരമായ ഒരു വിവാഹസ്വപ്‌നം മാനുഷി കരീനയോട് പങ്കുവയ്ക്കുന്നു. മാനുഷിയുടെ വിവരണം കേട്ട് എനിക്കും വിവാഹം കഴിക്കണം എന്ന് പറയുന്ന കരീനയോട് താങ്കളുടെ വിവാഹം ഒരിക്കല്‍ കഴിഞ്ഞതാണല്ലോ എന്ന് ചോദിച്ച് ഹാസ്യരൂപേണയാണ് പരസ്യം അവസാനിക്കുന്നത്. 

പരസ്യത്തില്‍ കൂടുതല്‍ പ്രാധാന്യം മാനുഷിക്കാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ തന്റെ അഭിനയ മികവിലൂടെ കരീന ശ്രദ്ധപിടിച്ചുപറ്റുന്നുമുണ്ട്. വിവാഹശേഷം കരീന ആദ്യമായി അഭിനയിക്കുന്ന വിരേ ദി വെഡ്ഡിംഗ് ജൂണ്‍ ഒന്നിന് റിലീസ് ചെയ്യും. സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖാ തല്‍സാനിയ തുടങ്ങിയവരും കരീനയ്‌ക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER