'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്'; പൃഥ്വിയുടെ മാസ്സ് ഡയലോഗിന്റെ പേരില്‍ ഒരു സിനിമ

കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ്. ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്... You see the irony,dont you...?? മൂന്നുപേരും തോറ്റുപോയവരാണ്...
'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്'; പൃഥ്വിയുടെ മാസ്സ് ഡയലോഗിന്റെ പേരില്‍ ഒരു സിനിമ
Updated on
1 min read

'ര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ്. ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്... You see the irony,dont you...?? മൂന്നുപേരും തോറ്റുപോയവരാണ്. അതുകൊണ്ട് പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്ന് വയ്ക്കും ഞാന്‍... 'സെവന്ത് ഡേയിലെ പൃഥ്വിരാജിന്റെ ഈ മാസ് ഡയലോഗ് മലയാളികള്‍ മറക്കാനിടയില്ല. തെരഞ്ഞെടുപ്പുകളിലും മത്സരങ്ങളിലും തോല്‍ക്കുമ്പോള്‍ ഇപ്പോള്‍ മലയാളികള്‍ സ്ഥിരം ഇപയോഗിക്കുന്ന ഡയലോഗ്!. ഇപ്പോളിതാ ഈ ഡയലോഗ് ടൈറ്റിലാക്കി ഒരു ചലച്ചിത്രം അണിയറിയില്‍ ഒരുങ്ങുകയാണ്. 

ഫസ്റ്റ് പേജ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 

പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് രഞ്ജിന്‍ രാജാണ്. ചിത്രത്തിലെ പ്രധാന താരങ്ങളെ കുറിച്ചോ, മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ഒരു വിവരവും ഇനിയും പുറത്ത് വന്നിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com