കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു

 രാമു കാര്യാട്ടിന്റെ നെല്ല് ഉൾപ്പെടെ 141 സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്
കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു
Updated on
1 min read

ന്യൂയോർക്ക് : സിനിമാ കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു.  84 വയസ്സായിരുന്നു. അമേരിക്കയിലെ സ്റ്റേറ്റൻ ഐലൻഡിൽ വെച്ചായിരുന്നു അന്ത്യം.  രാമു കാര്യാട്ടിന്റെ നെല്ല് ഉൾപ്പെടെ 141 സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 

. മാർച്ച് മാസം മുതൽ അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. അമേരിക്കയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.  നിരവധി പള്ളികളുടെ മദ്ബഹ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 

സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി യുഎസിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹിയായിരുന്നു. നിലവിൽ സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ജോ. സെക്രട്ടറിയായിരുന്നു.

ഫോമ–ഫൊക്കാന സമ്മേളനങ്ങളിൽ അദ്ദേഹം നിർമിച്ചിരുന്ന ടാബ്ലോകൾ ഏറെ ശ്രദ്ധനേടിയിരുന്നു. കലാപരിപാടികൾക്കായി നിരവധി സ്‌റ്റേജുകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com