കലിപ്പ് ലുക്കില്‍ അനീഷ് ജി മേനോന്‍: ലൂസിഫറിന്റെ ഒന്‍പതാമത്തെ കാരക്റ്റര്‍ പോസ്റ്റര്‍ കാണാം

വെള്ള ഷര്‍ട്ട് ധരിച്ച് ഗൗരവഭാവത്തില്‍ നില്‍ക്കുന്ന അനീഷിന്റെ ലുക്ക് സമൂഹമാധ്യമത്തില്‍ ഇതിനോടകം ഹിറ്റ് ആയിട്ടുണ്ട്. 
കലിപ്പ് ലുക്കില്‍ അനീഷ് ജി മേനോന്‍: ലൂസിഫറിന്റെ ഒന്‍പതാമത്തെ കാരക്റ്റര്‍ പോസ്റ്റര്‍ കാണാം
Updated on
1 min read

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലൂസിഫര്‍. ചിത്രം മാര്‍ച്ച് എട്ടിന് തിയേറ്ററുകളില്‍ എത്തും. അതിന് മുന്നോടിയായി സിനിമയിലെ കഥാപാത്രങ്ങളുടെ കാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ന് ചിത്രത്തിലെ ഒന്‍പതാമത്തെ കാരക്റ്റര്‍ പോസ്റ്ററാണ് നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്.

അനീഷ് ജി മേനോന്റെ സുമേഷ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. വെള്ള ഷര്‍ട്ട് ധരിച്ച് ഗൗരവഭാവത്തില്‍ നില്‍ക്കുന്ന അനീഷിന്റെ ലുക്ക് സമൂഹമാധ്യമത്തില്‍ ഇതിനോടകം ഹിറ്റ് ആയിട്ടുണ്ട്. 

ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അളിയന്‍ കഥാപാത്രമായിട്ടാണ് അനീഷ് ജി മേനോന്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ നായകനായ ഒടിയന്‍ ആണ് അനീഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഈയടുത്താണ് അനീഷ് വിവാഹിതനായത്. താരത്തിന്റെ വിവാഹവാര്‍ത്തയും ചടങ്ങിന്റെ വീഡിയോയും മറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട മാലാഖ എന്ന ഇതിവൃത്തത്തെ അനുബന്ധമാക്കിയാണ് ലൂസിഫര്‍ എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. മുരളീ ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍, ഇന്ദ്രജിത് സുകുമാരന്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com