കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഇടിച്ചിട്ട് ദംഗല്‍; ലോക ബോക്‌സ് ഓഫീസില്‍ ഭൂകമ്പം തീര്‍ത്ത ആദ്യ ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ദംഗലിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 300 മില്യണ്‍ ഡോളര്‍(1930 കോടി രൂപ)പിന്നിട്ടു
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഇടിച്ചിട്ട് ദംഗല്‍; ലോക ബോക്‌സ് ഓഫീസില്‍ ഭൂകമ്പം തീര്‍ത്ത ആദ്യ ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡ്
Updated on
1 min read

ബോക്‌സ് ഓഫീസില്‍ ഭൂകമ്പം തീര്‍ത്തായിരുന്നു ആമിര്‍ ഖാന്റെ ദംഗല്‍ ചൈനയില്‍ ആയിരം കോടി കളക്ഷന്‍ പിന്നിട്ടത്. ഇതിന് പിന്നാലെ മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മഹാവീര്‍ സിങ് ഫൊഗാട്ടിന്റേയും മക്കളുടേയും കഥ പറഞ്ഞ ദംഗല്‍. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ദംഗലിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 300 മില്യണ്‍ ഡോളര്‍(1930 കോടി രൂപ)പിന്നിട്ടു. ഇംഗ്ലീഷ് ഇതര സിനിമകളില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ സിനിമയായിരിക്കുകയാണ് ദംഗല്‍. ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സിനിമയും. ചൈനയുടെ ദി മെര്‍മെയ്ഡ്, ദി മോസ്റ്റര്‍ ഹണ്ട് എന്നീ സിനിമകളും, ഫ്രാന്‍സിന്റെ ദി ഇന്‍ട്ടച്ചബിള്‍സ്, ജപ്പാന്റെ യുവര്‍ നെയിം എന്നിവയാണ് ദംഗലിന് മുന്‍പ് ലോക ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്തത്. 

ചൈനയ്ക്ക് പിന്നാലെ ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലും ദംഗല്‍ മുന്നേറ്റം തുടരുന്നുണ്ട്. അധികം വൈകാതെ ജപ്പാന്‍ സിനിമയായ യുവര്‍ നെയിമിന്റെ റെക്കോര്‍ഡ് ദംഗല്‍ മറികടക്കുമെന്നാണ് പ്രവചനങ്ങള്‍. 

വിദേശ രാജ്യത്ത് ആയിരം കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ദംഗല്‍. ഒരു രാജ്യത്ത് നിന്നുമാത്രം 150 മില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ ചിത്രവുമാണ് ദംഗല്‍.

ദംഗല്‍ വിവിധ രാജ്യങ്ങളില്‍ തീര്‍ത്ത കളക്ഷന്‍ റെക്കോര്‍ഡുകള്‍

രാജ്യം                         കളക്ഷന്‍

ചൈന            -             1190 കോടി 

ഇന്ത്യ             -               561 കോടി

മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍  -  206 കോടി

തായ് വാന്‍   -      33 കോടി
 

മറ്റ് ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍ ലോക ബോക്‌സ് ഓഫീസില്‍ നേടിയ കളക്ഷന്‍ 

ദി മെര്‍മേയ്ഡ്(ചൈന)        -  3678 കോടി

ഇന്‍ടച്ചബിള്‍സ്(ഫാന്‍സ്)   -    2840 കോടി

മോണ്‍സ്റ്റര്‍ ഹണ്ട്(ചൈന)   -2567കോടി

യുവര്‍ നേയിം(ജപ്പാന്‍)        - 2355
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com