'കളിക്കാന്‍ അറിയില്ലെങ്കിലും അഭിനയിക്കാന്‍ അറിയണം'; പുതുമുഖങ്ങളെ തേടി പാഷാണം ഷാജി (വിഡിയോ)

പാണാവള്ളി പാണ്ഡവാസ് എന്നു പേരിട്ടിരിക്കുന്ന ചിത്രമാണ് സാജു നവോദയയുടെ കന്നി സംവിധാന ചിത്രം
'കളിക്കാന്‍ അറിയില്ലെങ്കിലും അഭിനയിക്കാന്‍ അറിയണം'; പുതുമുഖങ്ങളെ തേടി പാഷാണം ഷാജി (വിഡിയോ)
Updated on
1 min read

സിനിമയിലെ സഹപ്രവർത്തകരും ആരാധകരും സ്നേഹത്തോടെ പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ സംവിധായകനാകുന്നു. 'പാണാവള്ളി പാണ്ഡവാസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കന്നി സംവിധാന ചിത്രം. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് താരമിപ്പോൾ.

എട്ട്, പന്ത്രണ്ട് വയസ്സുകളിലുള്ള കുട്ടികളെയും 20-25 വയസ്സിനിടയിൽ പ്രായമുള്ള പെൺക്കുട്ടികളെയും 25നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളെയുമാണ് അഭിനയിക്കാൻ ക്ഷണിച്ചിരിക്കുന്നത്. "കളിക്കാന്‍ അറിയില്ലെങ്കിലും അഭിനയിക്കാന്‍ അറിയണം" എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കാസ്റ്റിംഗ് കോള്‍ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

ഫുട്‌ബോള്‍ പ്രേമികളുള്ള ഒരു നാടും അവിടുത്തെ പ്രധാന ഫുട്‌ബോള്‍ ക്ലബായ പാണാവള്ളി പാണ്ഡവാസുമാണ് സിനിമയിലെ പ്രധാന പ്രതിപാദ്യവിഷയം. കായിക പ്രേമികള്‍ക്കായുള്ള ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ രചനയും സംവിധാനവും സാജു നവോദയ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സലിംകുമാര്‍, ഐ എം. വിജയന്‍, സോഹന്‍ സീനുലാല്‍, നോബി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com