കുമ്പളങ്ങി നൈറ്റ്സിൽ ബേബിമോളായി വന്ന് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ മലയാളത്തിന്റെ യുവനായിക അന്ന ബെൻ ഇപ്പോഴിതാ ഹെലൻ എന്ന കഥാപാത്രത്തെ ബിഗ് സ്ക്രീനിലെത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ച രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടിയെടുക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് അന്നയിപ്പോൾ. ഈ സന്തോഷം അന്ന തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിക്കുന്നുമുണ്ട്.
ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനായി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു ചോദ്യോത്തര സെഷനും അന്ന നടത്തിയിരുന്നു. ഇതിൽ ആരാധകർക്ക് അറിയേണ്ടതാകട്ടെ അന്നയുടെ ആദ്യ നായകൻ ഷെയ്ൻ നിഗത്തെക്കുറിച്ചും. ഷെയ്നുമായി ബന്ധപ്പെട്ട് രണ്ട് ആവശ്യങ്ങളാണ് ആരാധകർ ഉന്നയിച്ചത്. ഒന്ന് അന്നയും ഷെയ്നും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവയ്ക്കാനായിരുന്നു. കുമ്പളങ്ങി നൈറ്റ്സിന്റെ ഷൂട്ടിങ്ങിനിടെ പകർത്തിയ ഏക സെൽഫിയാണ് ഇതിന് മറുപടി നൽകികൊണ്ട് അന്ന പങ്കുവച്ചത്. ഷൂട്ടിങ്ങിന്റെ അവസാന ദിവസമാണ് ഈ ചിത്രം പകർത്തിയതെന്നും ഇതാണ് കുമ്പളങ്ങി ചിത്രീകരിക്കുന്നതിനിടെ തങ്ങൾ ഒന്നിച്ചുള്ള ഏക ചിത്രമെന്നും അന്ന പറഞ്ഞു. പലപ്പോഴും ഫോണിനെക്കുറിച്ച് മറന്നുപോകുന്നതാണ് സെറ്റിൽ വച്ച് അധികം ചിത്രങ്ങൾ പകർത്താൻ കഴിയാതിരുന്നതിന്റെ കാരണമെന്നും അന്ന ചിത്രത്തോടൊപ്പം കുറിച്ചു.
ഷെയ്നിനെക്കുറിച്ച് എന്തെങ്കിലും പറയൂ എന്ന് ആവശ്യപ്പെട്ട ആരാധകനോട് ഷെയ്ൻ ഒരു കഴിവുള്ള നടനും നല്ല മനുഷ്യനുമാണെന്നായിരുന്നു അന്നയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates