ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ബോളിവുഡ് താരങ്ങള്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്നത് പുതിമയല്ല. അമിത ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങളും മോശമായ സ്‌റ്റൈല്‍ സെന്‍സുമെല്ലാം പലപ്പോഴും താരങ്ങളെ വിമര്‍ശകരുടെ ഇരകളാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നുമല്ല നടി വാണി കപൂറിന് ഇക്കുറി പണികൊടുത്തത്. ധരിച്ച വസ്ത്രത്തില്‍ ശ്രീരാമന്റെ പേര് കുറിച്ചിരുന്നതാണ് താരത്തിന് വിനയായത്.
രാം എന്ന പേര് ആവര്‍ത്തിച്ചെഴുതിയ ടോപ്പ് ആണ് വാണി അണിഞ്ഞിരുന്നത്. വസ്ത്രം ധരിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനമാണ് വാണിക്കെതിരെ.
നടിക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്യുന്നതുവരെയെത്തി കാര്യങ്ങള്‍. മുംബൈ സ്വദേശിയായ എന്‍ എം ജോഷി എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വാണി മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നത്. വാണി അര്‍ദ്ധനഗ്നയായുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നതെന്നും ഭഗവാന്‍ ശ്രീ രാമന്റെ പേരാണ് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിശദീകരിച്ചാണ് വാണിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
വാണി മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ ആവശ്യം. സംഭവത്തില്‍ നടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates