പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യം നമ്മള്‍ പലരിലും കണ്ടിട്ടുണ്ട്. എന്നാല്‍ ഈ തായ് വാന്‍ സുന്ദരി അവരേക്കാളും ഒരു പടി മുകളിലാണ്. തന്റെ സൗന്ദര്യംകൊണ്ട് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ചെന്‍ മീഫൈന്‍ എന്ന തായ് വാന്‍ നടി. കാണാന്‍ 30 കാരിയുടെ സൗന്ദര്യമാണെങ്കിലും ഇവര്‍ക്ക് ഇപ്പോള്‍ 63 വയസ് പ്രായമുണ്ട്. അടുത്തിടെ ഒരു ടിവി ഷോലെ ചിത്രങ്ങള്‍ വൈറലായതോടെയാണ് ചെന്‍ മെഫീന്‍ ലോകശ്രദ്ധ നേടുന്നത്.
വലിയ വാര്‍ത്താതാരമായതോടെ മീഫെന്റെ ബ്യൂട്ടി സീക്രട്ട് എന്താണെന്ന് അറിയാന്‍ നിരവധിപേരാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇപ്പോള്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഈ 63കാരി. എന്നും രാവിലെ താന്‍ ജിഞ്ചര്‍ സൂപ്പ് കുടിക്കാറുണ്ടെന്നാണും അതാണ് സൗന്ദര്യത്തിന് കാരണമെന്നുമാണ് മെഫീന്‍ പറയുന്നത്.
ടിവി ഷോയില്‍ മത്സ്യകന്യകയെപ്പോലെ സുന്ദരിയായാണ് ചെന്‍ എത്തിയത്. തൂവലുകളും സീക്വിന്‍സുകളുമുള്ള ഗൗണാണ് മീഫെന്‍ അണിഞ്ഞിരുന്നത്. ആകാരവടിവ് വ്യക്തമാകുന്ന വസ്ത്രത്തില്‍ അവര്‍ അതീവസുന്ദരിയായിരുന്നു. ഈ ചിത്രത്തിനൊപ്പം മീഫെന്റെ പ്രായവും രേഖപ്പെടുത്തി പങ്കുവെച്ച ചിത്രമാണ് തരംഗമായത്. ഇത് ആദ്യമായല്ല മീഫെന്റെ സൗന്ദര്യം ശ്രദ്ധ പിടിച്ചുപറ്റുന്നത്. തായ് ലന്‍ഡിലെ പ്രധാന വൈറല്‍ താരമാണ് മീഫെന്‍. എന്നാല്‍ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത് ആദ്യമായാണ്.
നടിയും ഗായികയും അവതാരകയുമാണ് ചെന്‍ മീഫെന്‍. 40 വര്‍ഷം മുന്‍പ് 19ാം വയസിലാണ് മെഫീന്‍ ബ്യൂട്ടി ക്യൂനായി തിരഞ്ഞെടുക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ പലത് പോയെങ്കിലും അവരുടെ ഇന്നും ശരീഘടനയ്‌ക്കോ സൗന്ദര്യത്തിനോ മാറ്റമില്ല. സൗന്ദര്യ മത്സരത്തില്‍ വിജയിച്ചശേഷം സിനിമയുടെ പാതയിലെത്തി മെഫീന്‍. സിനിമയില്‍ സജീവസാന്നിധ്യമായിരുന്നു. മുപ്പത്തിയാറാം വയസ്സില്‍ 'തായ്‌വാനിലെ ഏറ്റവും ഹോട്ട് ആന്റി' എന്നായിരുന്നു വിശേഷപ്പിക്കപ്പെട്ടത്. പിന്നീട് ടിവി ഷോകളില്‍ സാന്നിധ്യമറിയിച്ച മെഫീന്‍, സമൂഹമാധ്യമങ്ങളിലും സജീവമായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായും തിളങ്ങുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates