കാന്‍സര്‍ ബാധിതയാണന്ന് വെളിപ്പെടുത്തി സൊനാലി ബിന്ദ്ര; 'ഞാന്‍ പോരാടി ജയിക്കും'

കാന്‍സര്‍ ബാധിതയാണന്ന് വെളിപ്പെടുത്തി സൊനാലി ബിന്ദ്ര; 'ഞാന്‍ പോരാടി ജയിക്കും'
കാന്‍സര്‍ ബാധിതയാണന്ന് വെളിപ്പെടുത്തി സൊനാലി ബിന്ദ്ര; 'ഞാന്‍ പോരാടി ജയിക്കും'
Updated on: 
1 min read

മുംബൈ: താന്‍ കാന്‍സറിനു ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സൊനാലി ബിന്ദ്ര. ന്യൂയോര്‍ക്കിലെ ആശുപത്രിയിലാണ് ചികിത്സയെന്ന് സൊനാലി അറിയിച്ചു. 

അപ്രതീക്ഷിതമായ നേരങ്ങളില്‍ ചിലപ്പോഴൊക്കെ ജീവിതം നമുക്കുനേരെ സ്പിന്‍ ബോളുകള്‍ എറിയുമെന്ന്, രോഗവിവരം അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ സൊനാലി പറഞ്ഞു. പടര്‍ന്നുകൊണ്ടിരിക്കുന്ന കാന്‍സറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്. ചെറിയ വേദനയില്‍ തുടങ്ങിയ പരിശോധനയാണ് രോഗ നിര്‍ണയത്തില്‍ എത്തിച്ചത്. തനിക്കു താങ്ങും തണലുമായി കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും ഈ സ്‌നേഹത്തില്‍ താന്‍ അനുഗ്രഹീതയാണെന്നും സൊനാലി കുറിപ്പില്‍ പറയുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചാണ് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. എനിക്കു ശുഭപ്രതീക്ഷയാണുള്ളത്. ഏതു വിധേനയും താന്‍ അസുഖത്തോടു പോരാടും. സ്‌നേഹവും കരുതലും തനിക്ക് അതിനു കൂട്ടായുണ്ടെന്ന് സൊനാലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER