കാമറയ്ക്ക് മുന്നിൽ മുടി മുറിച്ച് അനാർക്കലി, പിന്നെ എത്തിയത് പുത്തൻ ലുക്കിൽ; വൈറലായി ഫോട്ടോഷൂട്ട്

കാമറയ്ക്ക് മുന്നിൽ മുടി മുറിച്ച് അനാർക്കലി, പിന്നെ എത്തിയത് പുത്തൻ ലുക്കിൽ; വൈറലായി ഫോട്ടോഷൂട്ട്

മുടി മുറിച്ച് പുതിയ മേക്കോവറിൽ എത്തുകയാണ് താരം
Published on

വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിപ്പിക്കുന്ന താരമാണ് അനാർക്കലി മരിക്കാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. മുടി മുറിച്ച് പുതിയ മേക്കോവറിൽ എത്തുകയാണ് താരം. നോവ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിൽ രണ്ടു ഗെറ്റപ്പുകളിലായാണ് താരം എത്തുന്നത്.

ഫോട്ടോഷൂട്ടിന്റെ ആദ്യ ഘട്ടത്തിൽ മുടി മുറിക്കുന്നതായി കാണിച്ച അനാർക്കലി രണ്ടാം ഘട്ടത്തിൽ ‘ബോയ് കട്ട്’ രൂപത്തിലാണ് എത്തിയത്. തന്റെ സ്വപ്നത്തിലേക്കുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് ഫോട്ടോഷൂട്ടിൽ കാണിച്ചിരിക്കുന്നത്. എന്നാൽ മുടി മുറിച്ചത് ആരാധകർക്ക് അത്ര പിടിച്ച മട്ടില്ല. മുടി മുറിക്കരുത് എന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനൊപ്പം പുത്തൻ ലുക്കിന് കയ്യടിക്കുന്നവരുമുണ്ട്.

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിലെത്തിയത്. ആ ചിത്രത്തിൽ താരം ‘ബോയ് കട്ട്’ ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. വളരെക്കാലത്തിനു ശേഷം അനാർക്കലിയെ ആ രൂപത്തിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ചിലർ. ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസാണ് അനാർക്കലിയുടെ പുതിയ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. നടി ദുർഗയുടെ ട്രെൻഡിങ്ങായി മാറിയ ചിത്രങ്ങൾ ക്ലിക്ക് ചെയ്തതും ജിക്സൺ തന്നെയാണ്. നേരത്തെ ബൈക്കർ ​ഗേൾ ആയി എത്തി അനാർക്കലി കയ്യടി നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com