കാറിന്റെ ഡിക്കിക്കുള്ളില്‍ അഡാര്‍ നായകനൊപ്പം പ്രിയ വാര്യാര്‍; ഫോട്ടോ വൈറല്‍

കാറിന്റെ ഡിക്കിക്കുള്ളില്‍ അഡാര്‍ നായകനൊപ്പം പ്രിയ വാര്യാര്‍; ഫോട്ടോ വൈറല്‍
കാറിന്റെ ഡിക്കിക്കുള്ളില്‍ അഡാര്‍ നായകനൊപ്പം പ്രിയ വാര്യാര്‍; ഫോട്ടോ വൈറല്‍
Updated on
1 min read


കൊച്ചി: ഒരു കണ്ണിറുക്കലാണ് പ്രിയാ വാര്യര്‍ എന്ന നടിയെ ലോകമാകെ അറിയാന്‍ കാരണം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനരംഗമാണ് സിനിമ പുറത്തിറങ്ങും മുന്‍പ് പ്രിയയെ വൈറലാക്കിയത്. ഇന്ന് നിരവധി ബ്രാന്റുകളുടെ മോഡലാണ് പ്രിയ.

പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. കാറിന്റെ ഡിക്കിക്കുള്ളില്‍ നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങള്‍ പ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയത്. മൂന്നരമണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തിരിക്കുന്നത്. 

അഡാര്‍ ലൗവില്‍ പ്രിയയുടെ നായകനായി അഭിനയിക്കുന്ന റോഷനാണ് പ്രിയക്കൊപ്പം ചിത്രങ്ങളിലുള്ളത്. 'ഞാനാണ് നിന്റെ ചന്ദ്രന്‍, നീയാണ് എന്റെ നക്ഷത്രം' എന്ന ആശയത്തെ ആസ്പദമാക്കി ആല്‍ബര്‍ട്ട് വില്യം ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ഒരു ഫോട്ടോഷൂട്ടാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Hanna Reji Koshy
Nandu Poduval
Akhil Marar, VD Satheesan
Drishyam 3, Mohiniyattam, Blast
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com