കാറുകളോട് ഭ്രാന്തുള്ള സൂപ്പര്‍സ്റ്റാറായി പൃഥ്വിരാജ്; ജീന്‍ പോള്‍ ലാലിന്റെ ചിത്രത്തില്‍ നായകനാകുന്നു

സിനിമ നിര്‍മിക്കുന്നത് പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്
കാറുകളോട് ഭ്രാന്തുള്ള സൂപ്പര്‍സ്റ്റാറായി പൃഥ്വിരാജ്; ജീന്‍ പോള്‍ ലാലിന്റെ ചിത്രത്തില്‍ നായകനാകുന്നു
Updated on
1 min read


ലൂസിഫര്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുകയാണ് പൃഥ്വിരാജ്. ഹണി ബിയുടെ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനായി എത്തുന്നത്. ഡ്രൈവിങ് ലൈസന്‍സ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള സൂപ്പര്‍സ്റ്റാറായാണ് പൃഥ്വിരാജ് എത്തുന്നത്. 

കൂടാതെ സിനിമ നിര്‍മിക്കുന്നത് പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ ആരംഭിക്കും. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

പൃഥ്വിരാജ് നായകനായി എത്തിയ 9 ആയിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ആദ്യ ചിത്രം. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. കൂടാതെ ആടുജീവിതവും ലിസ്റ്റിലുണ്ട്. ലൂസിഫര്‍ വന്‍ വിജയമായതോടെ സംവിധാന രംഗത്ത് തുടരുമെന്ന സൂചനകളാണ് താരം നല്‍കുന്നത്. ഏറ്റവും വേഗത്തില്‍ നൂറു കോടി ക്ലബ്ബില്‍ കയറുന്ന സിനിമയായിരിക്കുകയാണ് ലൂസിഫര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com