കാസ്റ്റിങ് കൗച്ച് വരുമാന മാര്‍ഗം തന്നെ; സരോജ് ഖാന് പിന്തുണയുമായി കെആര്‍കെ

കാസ്റ്റിങ് കൗച്ച് വരുമാന മാര്‍ഗം തന്നെ; സരോജ് ഖാന് പിന്തുണയുമായി കെആര്‍കെ

കാസ്റ്റിങ് കൗച്ച് ചൂഷണമല്ലെന്നും ഇതിലൂടെ പെണ്‍കുട്ടികള്‍ക്ക് ജീവികമാര്‍ഗം ലഭിക്കുന്നുവെന്നുമാണ് സരോജ് ഖാന്‍ പറഞ്ഞത്
Published on

സിനിമ മേഖലയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ ന്യായീകരിച്ച് വിവാദത്തിലായ കൊറിയാഗ്രാഫര്‍ സരോജ് ഖാനെ പിന്തുണച്ച് വിവാദ സിനിമാനിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍ രംഗത്ത്. കാസ്റ്റിങ് കൗച്ച് ചൂഷണമല്ലെന്നും ഇതിലൂടെ പെണ്‍കുട്ടികള്‍ക്ക് ജീവികമാര്‍ഗം ലഭിക്കുന്നുവെന്നുമാണ് സരോജ് ഖാന്‍ പറഞ്ഞത്. പ്രസ്ഥാവന വിവാദമായതോടെ ഇവര്‍ ഇതില്‍ ക്ഷമ പറഞ്ഞു. 

എന്നാല്‍ സത്യം പറഞ്ഞതിന് സരോജ് ഖാനെ അഭിനന്ദിക്കുകയാണ് കെആര്‍കെ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നര്‍ത്തകി, നൃത്തസംവിധായിക, സംവിധായിക, റിയാലിറ്റി ഷോ വിധികര്‍ത്താവ് എന്ന നിലകളില്‍ നാം കണ്ടിട്ടുള്ള സരോജ് ഖാനെ സത്യം പറഞ്ഞതില്‍ അഭിനന്ദിക്കുന്നു. അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെയാണ് പിന്തുണ അറിയിച്ചത്. 

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും അധിക്ഷേപിച്ചതിന്റെ പേരിലാണ് കമാല്‍ ആര്‍ ഖാനെ മലയാളികള്‍ അറിയുന്നത്. സരോജ ഖാനെ പിന്തുണച്ചതോടെ കെആര്‍കെ വീണ്ടും വിവാദപുരുഷനായിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com